Advertisement

സ്വന്തം ആശയങ്ങള്‍ പിന്തുടരുന്നവരെ എല്ലായിടത്തും നിയമിക്കുന്ന മോദി രാജ്യത്തെ തകര്‍ക്കുന്നു; രാഹുല്‍ ഗാന്ധി

April 23, 2018
1 minute Read
Rahul Gandhhi

ഭരണഘടനാ സ്ഥാപനങ്ങളുടെ തലപ്പത്ത് ബിജെപി, ആര്‍എസ്എസ് ആശയങ്ങള്‍ പിന്തുടരുന്നവരെ മാത്രം നിയമിച്ച് മോദി രാജ്യത്തിന്റെ ജനാധിപത്യ ഭരണഘടനയെ തകര്‍ക്കുകയാണെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ‘സേവ് ദി കോണ്‍സ്റ്റിറ്റിയൂഷന്‍ ‘ എന്ന പേരില്‍ കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന ക്യാമ്പയ്ന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരും ഒന്ന് സംസാരിക്കാതെ മാന്‍ കി ബാത്ത് മാത്രം കേള്‍ക്കണമെന്നാണോ മോദി ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ചോദിച്ചു. 15 മിനിറ്റ് താനുമായി ചര്‍ച്ചയ്ക്ക് എത്തിയാല്‍ എന്താണ് മോദിയെന്ന് താന്‍ തുറന്ന് കാണിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മോദിയുടെ ‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ മുദ്രാവാക്യം ഇപ്പോള്‍ ബിജെപി എംഎല്‍എമാരില്‍ നിന്ന് പെണ്‍കുട്ടികളെ രക്ഷിക്കൂ എന്നായിട്ടുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു.

മോ​ദി രാ​ജ്യ​ത്തി​ന്‍റെ അ​ന്ത​സ് ത​ക​ർ​ത്തു. മോ​ദി​ക്കു മോ​ദി​യി​ൽ മാ​ത്ര​മാ​ണു താ​ത്പ​ര്യം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ളൊ​ന്നും പാ​ലി​ക്കാ​ൻ മോ​ദി​ക്കു ക​ഴി​ഞ്ഞി​ട്ടി​ല്ല. ഇ​പ്പോ​ൾ അ​ദ്ദേ​ഹം പു​തി​യ വാ​ഗ്ദാ​ന​ങ്ങ​ളു​മാ​യി എ​ള​ത്തി​യി​രി​ക്കു​ക​യാ​ണ്. ദ​ളി​ത​രെ ക​ട​ന്നാ​ക്ര​മി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​യ​ത്തി​നു വോ​ട്ടി​ലൂ​ടെ തി​രി​ച്ച​ടി ന​ൽ​ക​ണ​മെ​ന്നും രാ​ഹു​ൽ ആ​ഹ്വാ​നം ചെ​യ്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top