ആവേശപ്പോരിന് കാത്ത് ക്രിക്കറ്റ് ലോകം; ചിരവൈരികൾ ഏറ്റുമുട്ടുമോ?

ഇന്ത്യ-പാക് പോരാട്ടങ്ങൾ ക്രിക്കറ്റ് ലോകത്തെന്നും ഒരാവേശമാണ്. ഏഷ്യ കപ്പിൽ ആ ആവേശത്തിന് സെപ്റ്റംബർ 14ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മാറ്റുരക്കുന്നു. എന്നാൽ, ഇപ്പോൾ മത്സരം നടക്കുമോ എന്ന സംശയത്തിലാണ്. പഹൽഗാം ഭീകരാക്രമണത്തെ ചൂണ്ടിക്കാട്ടി മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറണമെന്ന അഭിപ്രായം സമൂഹമാധ്യമത്തിൽ നിറഞ്ഞിരിക്കുന്നു. “പഹൽഗാമിൽ സംഭവിച്ചത് ഇനി ആവർത്തിക്കപ്പെടരുത്. പക്ഷെ, കായികരംഗത്തിന് തടസമുണ്ടാവരുത്”. ഇതായിരുന്നു മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ അഭിപ്രായം. ജൂലൈയിൽ നടന്ന World Championship of Legends ൽ പാകിസ്താനെതിരെയുള്ള സെമി ഫൈനൽ മത്സരത്തിൽ നിന്ന് ഇന്ത്യ പിന്മാറിയിരുന്നു.
ഇന്ത്യ 2025 ചാമ്പ്യൻസ് ട്രോഫിയില്‍ പാകിസ്താനെ ആറ് വിക്കറ്റിന് പരാചയപ്പെടുത്തിയതിന് ശേഷം ഇരു ടീമുകളും ആദ്യമായി നേർക്കുനേർ വരുന്ന മത്സരമാണ് ഏഷ്യ കപ്പിലേത്. സെപ്റ്റംബർ 14നാണ് ഇന്ത്യ പാക്കിസ്ഥാൻ സൂപ്പർ പോരാട്ടം. ഏകദിന ലോകകപ്പില്‍ പാകിസ്ഥനെതിരെ ഇതുവരെ ഇന്ത്യ തോൽവിയെന്തെന്ന് അറിഞ്ഞിട്ടില്ല. കളിച്ച എട്ട് മത്സരങ്ങളിലും ഇന്ത്യ പാകിസ്താനെ പരാചയപ്പെടുത്തിയിരുന്നു. ഏകദിന ലോകകപ്പില്‍ കണക്ക് 8-0 എങ്കിൽ, ടി20 ലോകകപ്പിലേക്ക് വരുമ്പോൾ അത് 7-1 ആണ്. ഇതുവരെ കളിച്ച എട്ടു മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പാകിസ്താന് ഇന്ത്യയ്‌ക്കെതിരെ വിജയം കണ്ടെത്താനായത്.
സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിൽ ആയിരിക്കും ഏഷ്യ കപ്പ് മത്സരങ്ങൾക്ക് ഇന്ത്യ കളത്തിൽ ഇറങ്ങുക. സെപ്റ്റംബർ 9 ന് ആരംഭിക്കുന്ന ടൂർണമെന്റ് 28 വരെ നീണ്ടുനിൽക്കും. അടുത്ത വർഷം നടക്കാനിരിക്കുന്ന T20 ലോകകപ്പിന് മുന്നോടിയായി അതെ ഫോർമാറ്റിൽ തന്നെയായിരിക്കും ഏഷ്യ കപ്പും നടക്കുന്നത്. ഉൽഘാടന മത്സരത്തിൽ അഫ്ഗാനിസ്ഥാനും ഹോങ്കോങ്ങും തമ്മിൽ ഏറ്റുമുട്ടും. സെപ്റ്റംബർ 14 നാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം. എന്നാൽ, മത്സരം നടക്കുമോ അതോ ബഹിഷ്കരിക്കുമോ എന്ന് കാത്തിരുന്ന് തന്നെ കാണണം.
Story Highlights : T20 Asia Cup India vs Pakistan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here