ഇന്ന് സച്ചിന് പിറന്നാള്‍ മധുരം; സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരും ഓസീസ് ആരാധകരും തമ്മില്‍ ഏറ്റുമുട്ടല്‍

ക്രിക്കറ്റ് ലോകത്ത് സച്ചിനോളം വാഴ്ത്തപ്പെട്ട മറ്റൊരു പ്രതിഭയില്ലെന്ന് ഇന്ത്യക്കാര്‍ മാത്രമല്ല ലോകം മുഴുവന്‍ അംഗീകരിച്ചിട്ടുള്ളതാണ്. ആരാധകര്‍ സ്‌നേഹത്തോടെ ദൈവമെന്ന് വിളിക്കുന്ന സച്ചിന് ഇന്ന് പിറന്നാള്‍ ദിനമാണ്. സച്ചിന്‍ രമേശ് ടെന്‍ഡുല്‍ക്കറുടെ 45-ാം പിറന്നാള്‍ ദിനമാണ് ഇന്ന്.
1973 ഏപ്രില്‍ 24ന് ബോംബെയില്‍ പിറന്നുവീണ അഞ്ചടി അഞ്ചിഞ്ചുകാരന്‍ ലോക ക്രിക്കറ്റിലേക്ക് നടന്നു കയറിയത് എല്ലാവരെയും അതിശയിപ്പിച്ചാണ്. എതിരാളികളില്ലാത്ത ‘സൗമ്യനായ ക്രിക്കറ്റര്‍’ എന്ന വിശേഷണമാണ് സച്ചിന് ലോകം മുഴുവന്‍ നല്‍കുന്നത്.
എങ്കിലും, ഓരോ രാജ്യത്തെയും ക്രിക്കറ്റ് ആരാധകര്‍ മറ്റ് രാജ്യങ്ങളിലെ താരങ്ങളെ പുകഴ്ത്തുന്നതും ട്രോളുന്നതും സര്‍വ്വ സാധാരമമാണ്. അത്തരത്തിലൊരു കാഴ്ചയാണ് സച്ചിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ഓസീസ് ക്രിക്കറ്റ് ആരാധകര്‍ സമ്മാനിച്ചിരിക്കുന്നത്.
സച്ചിന്റെ ജന്മദിനമായ ഇന്ന് ഓസ്‌ട്രേലിയയുടെ മറ്റൊരു ഇതിഹാസ താരത്തിന്റെയും ജന്മദിനമാണ്. ഓസീസ് മുന്‍ പേസ് ബൗളര്‍ ഡാമിയന്‍ ഫ്‌ളമിംഗിന്റെ 47-ാം ജന്മദിനമാണിന്ന്. 1970 ഏപ്രില്‍ 24ന് പിറന്ന ഫ്‌ളമിംഗ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടി 88 ഏകദിനങ്ങളും 20 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.
സച്ചിന്റെ പിറന്നാള്‍ ദിനമായ ഇന്ന് ഓസീസ് ക്രിക്കറ്റ് ആരാധകര്‍ അവരുടെ താരമായ ഡാമിയന്‍ ഫ്‌ളമിംഗിന്റെ ജന്മദിനം ആഘോഷിച്ചത് സച്ചിനെ ട്രോളി കൊണ്ടായിരുന്നു. ഡാമിയല്‍ ഫ്‌ളമിംഗ് ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ സച്ചിന്റെ കുറ്റി തെറിപ്പിക്കുന്ന രംഗങ്ങള്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചു. അത് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധകര്‍ ഏറ്റെടുത്തു. സച്ചിന്റെ വിക്കറ്റ് നേടുന്ന ഫ്‌ളമിംഗിന്റെ വീഡീയോ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്ത് ഓസീസ് ആരാധകര്‍ ആഘോഷിച്ചു.
എന്നാല്‍, സച്ചിന്‍ ആരാധകരും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും അടങ്ങിയിരുന്നില്ല. അവരും തിരിച്ചടിച്ചു. മറ്റൊരു ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തില്‍ സച്ചിന്‍ ഫ്‌ളമിംഗിന്റെ പന്ത് സിക്‌സര്‍ പറത്തുന്ന രംഗങ്ങള്‍ പങ്കുവെച്ചാണ് ഇന്ത്യന്‍ ആരാധകര്‍ ഓസ്‌ട്രേലിയയ്ക്ക് മറുപടി നല്‍കിയത്. ഇരു പോസ്റ്റുകള്‍ക്കും താഴെ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങള്‍ക്ക് ജന്മദിനമേകി ക്രിക്കറ്റ് ആരാധകര്‍ ഒന്നിച്ചു.
Some @bowlologist gold from the man himself – happy birthday, Damien Fleming! pic.twitter.com/YcoYA8GNOD
— cricket.com.au (@CricketAus) April 24, 2018
Some @bowlologist gold from the man himself – happy birthday, Damien Fleming! pic.twitter.com/YcoYA8GNOD
— cricket.com.au (@CricketAus) April 24, 2018
I think you missed this master stroke from our own @sachin_rt against so called Swing King @bowlologist pic.twitter.com/pv5K3bVjIz
— Kalai Selvan?? (@kalais036) April 24, 2018
I think you missed this master stroke from our own @sachin_rt against so called Swing King @bowlologist pic.twitter.com/pv5K3bVjIz
— Kalai Selvan?? (@kalais036) April 24, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here