എടിഎമ്മിൽ നിന്ന് വീണ്ടും വ്യാജനോട്ട്

എടിഎമ്മിൽ നിന്നും പണം പിൻവലിച്ച യുവാവിന് ലഭിച്ചത് വ്യാജനോട്ട്. ബറേലി സ്വദേശിയായ അശോക് പാഠക് എന്നയാൾക്കാണ് വ്യാജ നോട്ട് ലഭിച്ചത്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നതിന് പകരം ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ് നോട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഞായറാഴ്ച വൈകുന്നേരമാണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ സുഭാഷ് നഗറിലുള്ള എ ടി എമ്മിൽനിന്ന് 4500 രൂപ അശോക് പിൻവലിച്ചത്. ഇതിലായിരുന്നു ചിൽഡ്രൻ
ബാങ്കിന്റെ നോട്ട് ഉണ്ടായിരുന്നത്. കാഴ്ചയിൽ ശരിക്കുള്ള 500 രൂപയുമായി സാമ്യമുള്ളതാണ് ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയുടെ നോട്ടുകൾ.
തിങ്കളാഴ്ച്ച എടിഎം പരിശോധിച്ചുവെങ്കിലും വ്യാജ നോട്ടുകളൊന്നും കണ്ടെത്താനായില്ല.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here