അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ പിടികൂടിയവര്‍ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്ന് കോടതി

അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിനെ പിടികൂടിയവർ ക്രൂരമായി മർദിച്ചിട്ടുണ്ടെന്ന് ഹൈക്കോടതി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് കോടതി വാക്കാൽ പരാമർശം നടത്തിയത്. കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലാണെന്നും പ്രതികൾക്കെതിരെ സാക്ഷിമൊഴികളും ക്യാമറ ദൃശ്യങ്ങളും ഉണ്ടെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. കേസിൽ ഏഴ് സാക്ഷികളുടെ രഹസൃ മൊഴി രേഖപ്പെടുത്തിയതായും ബാക്കി സാക്ഷികളുടെ മൊഴി രേഖപ്പെടുത്താനുണ്ടന്നും പ്രോസിക്യൂഷൻ വ്യക്തമാക്കി. മറ്റ് സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ കോടതി പൊലീസിന് സാവകാശം അനുവദിച്ചു. കേസ് മെയ് 4നു പരിഗണിക്കും. കേസിൽ 16 പ്രതികളാണുള്ളത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here