കടലില്‍ തിരമാലകള്‍ ഏഴ് മീറ്റര്‍ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യത; കനത്ത ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭം കൂടുതല്‍ രൂക്ഷമാകാന്‍ സാധ്യത. സംസ്ഥാനത്തിന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ലഭിച്ചു. കേരളത്തിന്റെ തീരങ്ങളില്‍ ഏഴ് മീറ്റര്‍ വരെ ഉയരത്തില്‍ തിരകള്‍ ഉയര്‍ന്നേക്കാമെന്ന് ഗവേഷണ കേന്ദ്രം. ശക്തമായ കാറ്റിനും സാധ്യത. തീരദേശവാസികള്‍ അതീവ ജാഗ്രത പുലര്‍ത്തുക. കൊല്ലം, ആലപ്പുഴ, കൊച്ചി, പൊന്നാനി, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് തീരങ്ങളിലാണ് ഭീമൻ തിരകൾ ആഞ്ഞടിക്കാൻ സാധ്യതയുള്ളത്. മത്സ്യതൊഴിലാളികള്‍ കടലിലേക്ക് പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബോട്ടുകള്‍ കടലിലേക്ക് ഇറക്കരുത്. ബോട്ടുകള്‍ കൂട്ടിമുട്ടി അപകടം സംഭവിക്കാതിരിക്കാന്‍ നിശ്ചിത അകലം പാലിച്ച് നങ്കൂരമിടണം. വിനോദ സഞ്ചാരികള്‍ കടലിലേക്ക് ഇറങ്ങരുതെന്ന് നേരത്തേ നല്കിയ മുന്നറിയിപ്പ് തുടര്‍ന്നും പാലിക്കണം.
കടൽക്ഷോഭം മൂലം തിരുവനന്തപുരം ശംഖുമുഖം ബീച്ചിലേക്ക് ആളുകൾ പ്രവേശിക്കുന്നതും നിരോധിച്ചു. ചൊവ്വാഴ്ച മൂന്നു മുതൽ രണ്ടു ദിവസത്തേക്കു പ്ര വേശനം വിലക്കിയാണു ജില്ലാ കളക്ടർ ഉത്തറവിറക്കിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here