വരാപ്പുഴ കസ്റ്റഡി മരണം; തിരിച്ചറിയല്‍ പരേഡ് അവസാനിച്ചു

വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി. കേസിൽ അറസ്റ്റിലായ മൂന്ന് ആര്‍ടിഎഫ് പോലീസുകാരെയും മരിച്ച ശ്രീജിത്തിന്‍റെ ഭാര്യ തിരിച്ചറിഞ്ഞു. മജിസ്ട്രേറ്റിന്‍റെ സാന്നിധ്യത്തിലാണ് തിരിച്ചറിയൽ പരേഡ് നടന്നത്. മറ്റ് കേസുകളിൽ പെട്ട ഇരുപതോളം പ്രതികൾക്ക് ഒപ്പമായിരുന്നു പോലീസുകാരെ നിർത്തിയിരുന്നത്. എന്നാൽ മൂവരെയും ശ്രീജിത്തിന്‍റെ ഭാര്യ തിരിച്ചറിഞ്ഞു. ശ്രീജിത്തിന്‍റെ അമ്മയുടെയും സഹോദരന്‍റെയും ഒപ്പമാണ് ഭാര്യ തിരിച്ചറിയൽ പര്യടനത്തിന് എത്തിയത്. അയൽവാസിയായ ഒരാളെയും കൂടി അന്വേഷണ സംഘം വിളിച്ചുവരുത്തിയിരുന്നു. ചെറിയ മാറ്റങ്ങൾ മാത്രമേ പ്രതികൾക്ക് ഉള്ളൂവെന്നും പെട്ടന്ന് തിരിച്ചറിയാൻ കഴിഞ്ഞുവെന്നും ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. കാക്കനാട് ജില്ലാ ജയിലിൽ നടന്ന തിരിച്ചറിയൽ പരേഡ് ഒരു മണിക്കൂറോളം നീണ്ടുനിന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here