ഇതാണാ ചങ്ക് പെണ്‍കുട്ടി

ഒരൊറ്റ ഫോണ്‍കോളിലൂടെ സ്വന്തം റൂട്ടില്‍ നിന്ന് തിരിച്ചെടുത്ത കെഎസ്ആര്‍ടിസി ബസ്സിനെ തിരിച്ച് എത്തിച്ച പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞു. ആ പെണ്‍കുട്ടിയുടെ പേര് റോസ്മി സണ്ണി. കോട്ടയത്ത് വിദ്യാര്‍ത്ഥിയാണ് റോസ്മി.
RSC 140 എന്ന ഈരാറ്റുപേട്ട ഡിപ്പോയിലെ ബസിനെ ഒരു സുപ്രഭാതത്തില്‍ മാറ്റിയതായിരുന്നു പെണ്‍കുട്ടിയുടെ വിഷമം.ചങ്കായ കെഎസ്ആര്‍ടിസി ബസ്സിനെ ആലുവ റീജിയണല്‍ ഷോപ്പിലേക്ക് കൊണ്ട് പോയത് എന്തിനാണെന്നും വണ്ടി തിരിച്ച് തന്നുകൂടെയെന്നും ചോദിച്ച് ആലുവ കെഎസ്ആര്‍ടിസി ഡിപ്പോയിലെ ഇന്‍സ്പെക്ടര്‍ സിടി ജോണിയെയാണ് റോസ്മി വിളിച്ചത്. ആ വിളി വൈറലായതോടെ ബസ് തിരിച്ച് ഈരാറ്റുപേട്ടയിലെ പഴയ റൂട്ടില്‍ ഓടി തുടങ്ങി. പെണ്‍കുട്ടിയുടെ വിഷമം ഉള്‍ക്കൊണ്ട് സൗമ്യനായി സംസാരിച്ച ജോണിയ്ക്ക് വകുപ്പ് തല അഭിനന്ദനവും ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ മാത്രം തിരിച്ചറിഞ്ഞില്ല. വ്യാപകമായി പെണ്‍കുട്ടി ആരെന്ന ചര്‍ച്ച നടക്കുന്നതിനിടെയാണ് പെണ്‍കുട്ടി കുടുംബ സമ്മേതം കെഎസ്ആര്‍ടിസി എംഡിയെ സന്ദര്‍ശിച്ചത്. ഫോൺവിളിയിൽ സഹായിച്ച കൂട്ടുകാരിയും ഇവർക്കൊപ്പമുണ്ടായിരുന്നു. ഫോണ്‍വിളി വൈറലായതിനെ തുടര്‍ന്ന് ബസ്സിന് ചങ്ക് എന്ന പേരും നല്‍കിയിരുന്നു.
rosmi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here