പതിനഞ്ച് ദിവസമായി മൂക്കിൽ നിന്നും നിലയ്ക്കാത്ത രക്തസ്രാവം; കാരണം മൂക്കിലെ അട്ട

പതിനഞ്ച് ദിവസമായി മൂക്കിൽ നിന്നും നിലയ്ക്കാത്ത രക്തസ്രാവത്തിനൊടുവിൽ കാരണം കേട്ട വീട്ടുകാർ ഞെട്ടി. മൂക്കിലെ അട്ടയാണ് രക്തസ്രാവത്തിന് കാരണം. മാനന്തവാടി ജില്ലാ ആശുപത്രിയിൽ 17 വയസ്സുകാരന്റെ മൂക്കിൽ നിന്നുമാണ് പതിനഞ്ചുദിവസമായി രക്തസ്രാവം ഉണ്ടായിരുന്നത്.
പല ആശുപത്രികളിലും ചികിത്സ തേടുകയും, പല വിധ പരിശോധനകളും നടത്തുകയും ചെയ്‌തെങ്കിലും രോഗത്തിന് ശമനമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ വൈകുന്നേരം ഡോ ജയകുമാറിനെ സമീപിച്ചത്.
സംശയം തോന്നിയ ഡോക്ടർ ഇന്ന് ഓപ്പറേഷൻ തിയറ്ററിൽ വിശദ പരിശോധന നടത്തിയപ്പോഴാണ് മൂക്കിൽ അട്ട ഉണ്ടെന്ന് കണ്ടെത്തിയതും, നീക്കം ചെയ്യുന്നതും. മൂക്കിൽ അട്ടയെ കണ്ടെത്തുന്നത് വളരെ അപൂർവമാണ്. മൂന്നാഴ്ച മുമ്പ് കുളത്തിൽ കുളിച്ച സമയത്താണ് അട്ട മൂക്കിൽ കയറിയത് എന്ന് കരുതുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here