Advertisement

ഭീ​മാ കൊ​റേ​ഗാ​വ് ക​ലാ​പ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ ദ​ളി​ത് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

April 24, 2018
0 minutes Read

ഭീ​മാ കൊ​റേ​ഗാ​വ് ക​ലാ​പ​ത്തി​ന്‍റെ ദൃ​ക്സാ​ക്ഷി​യാ​യ ദ​ളി​ത് യു​വ​തി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ജാ സാ​കേ​ത് എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ലാ​പ​ത്തെ​ത്തു​ട​ർ​ന്നു പു​ന​ര​ധി​വ​സി​പ്പി​ച്ചി​രി​ക്കു​ന്ന​വ​ർ​ക്കു താ​മ​സി​ക്കാ​ൻ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള പ്ര​ദേ​ശ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മരണത്തില്‍ ദുരൂഹതകള്‍ ബാക്കിയാണ്.

ജനുവരിയില്‍ ദളിതുകള്‍ക്കെതിരെ നടന്ന കലാപത്തില്‍ പൂജയുടെ വീട് അക്രമകാരികള്‍ തീയിട്ടു നശിപ്പിച്ചിരുന്നു. അന്ന് ദളിതര്‍ക്കെതിരെ അക്രമങ്ങള്‍ നടത്തിയവരെ കുറിച്ച് പൂജ പോലീസില്‍ മൊഴി നല്‍കിയിരുന്നു. അതിന് ശേഷം പൂജയ്ക്ക് മേല്‍ അക്രമകാരികള്‍ നിരന്തരം ഭീഷണി മുഴക്കിയിരുന്നു. മൊഴി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് വിരോധികള്‍ പൂജയെ നിരന്തരം വേട്ടയാടിയിരുന്നു. ശനിയാഴ്ച മുതല്‍ കാണാതായ പൂജയെ ഞായറാഴ്ച കിണറ്റില്‍ മരണപ്പെട്ട നിലയിലാണ് കണ്ടെത്തിയത്.

പൂ​ജ​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ര​ണ്ടു പേ​രെ ആ​ത്മ​ഹ​ത്യാ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top