Advertisement

‘ബാങ്ക് അക്കൗണ്ടില്‍ മോദി പ്രഖ്യാപിച്ച 15 ലക്ഷം രൂപ വരുമോ ഇല്ലയോ?’ ; പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്

April 24, 2018
0 minutes Read
Narendra Modi healps corporate

2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയില്‍ രാജ്യത്തെ എല്ലാവരുടെയും അക്കൗണ്ടില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ 15 ലക്ഷം രൂപ വീതം നിക്ഷേപിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ട് നാല് വര്‍ഷങ്ങള്‍ പൂര്‍ത്തിയായി. 15 ലക്ഷം വരുമോ ഇല്ലയോ എന്ന സംശയത്തില്‍ രാജ്യത്തെ ജനങ്ങള്‍ ഇരിക്കുമ്പോഴാണ് അതേ കുറിച്ച് പ്രതികരിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ രംഗത്തെത്തിയിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരമാണ് അത് സംബന്ധിച്ചുള്ള വിവരങ്ങള്‍ തിരക്കിയത്. പ്രഖ്യാപിച്ച തുക എന്ന് അക്കൗണ്ടിലേക്ക് എത്തുമെന്നായിരുന്നു വിവരാവകാശ നിയമപ്രകാരം ചോദിച്ചത്. മോഹന്‍ കുമാര്‍ എന്ന വ്യക്തിയാണ് വിവരാവകാശ നിയമത്തിന്റെ സഹായത്തോടെ ഇക്കാര്യം തിരക്കിയത്.

എന്നാല്‍, ഈ വിവരങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നാണ് പ്രധാന മന്ത്രിയുടെ ഓഫീസ് വിശദമാക്കിയത്. നോട്ട് നിരോധനത്തിന് ശേഷം ഫയല്‍ ചെയ്ത പരാതിയ്ക്കാണ് ഇപ്പോള്‍ മറുപടി ലഭിക്കുന്നത്. ആര്‍ടിഐ സെക്ഷന്‍ 2 എഫ് പ്രകാരം ഈ വിവരങ്ങള്‍ നല്‍കാനാവില്ലെന്നാണ് വിശദീകരണം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top