ഇതാണ് കോമഡി ഉത്സവത്തിന് പിന്നിലെ ആ സംഘം

ഫ്ളവേഴ്സ് ചാനലില്‍ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നാം നിരയിലാണ് കോമഡി ഉത്സവം എന്ന ഹാസ്യ പരിപാടി. ഒരിക്കലും ലോകം തിരിച്ചറിയാതെ പോവുമായിരുന്ന ഒരുപിടി കലാകാരന്മാര്‍ പ്രശസ്തിയുടെ ലൈം ലൈറ്റിലേക്ക് ഉയര്‍ന്നത് ഈ പരിപാടിയിലൂടെയാണ്. കഴിവിന് മാത്രം പ്രാധാന്യം നല്‍കി ഒരുകൂട്ടം കലാകാരന്മാരെ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുന്ന ഈ പരിപാടി വെറും കോമഡിയുടെ ചട്ടക്കൂടില്‍ ഒതുങ്ങി നില്‍ക്കുന്നതുമല്ല, കാരണം വൈകല്യങ്ങള്‍ വെല്ലുവിളിയായിട്ടും ഉള്ളിലുറങ്ങിക്കിടക്കുന്ന കല കൊണ്ട് വിധിയ്ക്ക് മുന്നില്‍ തളരാതെ പോയ ഗായകരും ഈ പരിപാടിയിലൂടെ പ്രേക്ഷകരുടെ മനസിലേക്ക് ചേക്കേറിയിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ഹാസ്യ പരിപാടികളുടെ ചരിത്രത്തില്‍ ഒരു പുതിയ സംസ്കാരത്തിന്റെ പിറവിയായിരുന്നു കോമഡി ഉത്സവത്തിന്റെ വരവോടെ ഉണ്ടായത്. വ്യത്യസ്തതയ്ക്കാണ് ഈ വേദിയില്‍ കയ്യടി!
യഥാര്‍ത്ഥത്തില്‍ ഈ പരിപാടിയിലെത്തുന്ന കലാകാരന്മാര്‍ മാത്രമല്ല താരങ്ങള്‍, മറിച്ച് അവതാരകന്‍ മിഥുനും, പരിപാടിയ്ക്ക് ഇടയില്‍ കൗണ്ടര്‍ മ്യൂസിക്കിടുന്ന സൗണ്ട് എന്‍ജിനീയറും വരെ പ്രേക്ഷകരുടെ താരങ്ങളാണ്. ചുരുങ്ങിയകാലം കൊണ്ട് ജനകീയതയുടെ ടെലിവിഷന്‍ മുഖമായി തീരുകയായിരുന്നു കോമഡി ഉത്സവം. തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി 8.30നാണ് കോമഡി ഉത്സവം ടെലികാസ്റ്റ് ചെയ്യുന്നത്. മിഥിലാജ് ആണ് പ്രൊഡ്യൂസര്‍.
ഈ ഒരു ജനപ്രിയ പരിപാടിയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന അണിയറ പ്രവര്‍ത്തകരെ കുറിച്ച് ആര്‍ക്കും അറിവുണ്ടാകില്ല. എന്നാല്‍ ഓരോ എപിസോഡും ആളുകള്‍ക്ക് മുന്നിലേക്ക് എത്തുന്നത് എങ്ങനെയാണ് കണ്ടാലോ? ഫ്ളവേഴ്സ് അക്കാദമിയിലെ വിദ്യാര്‍ത്ഥികളാണ് കോമഡി ഉത്സവത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആദരവായി ഈ വീഡിയോ നിര്‍മ്മിച്ചത്. പരിപാടി ഷൂട്ട് ചെയ്യുന്ന ക്യാമറാമാന്‍ മുതല്‍ വീഡിയോ എഡിറ്റ് ചെയ്യുന്ന എഡിറ്റര്‍ വരെ തങ്ങളുടെ അനുഭവം പങ്കുവയ്ക്കുകയാണിവിടെ. വീഡിയോ കാണാം
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here