ഇംപീച്ച്‌മെന്റ് നോട്ടീസ് തള്ളിയത് ഉചിതമായ തീരുമാനമായിരുന്നു; ന്യായീകരിച്ച് ഉപരാഷ്ട്രപതി

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ പ്രതിപക്ഷം നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് താന്‍ തള്ളിയത് ഉചിതമായ തീരുമാനം തന്നെയായിരുന്നുവെന്ന് രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു. തീരുമാനം തിരക്കിട്ട് എടുത്തതല്ല. നിമപരമായ വസ്തുതകള്‍ പരിശോധിച്ചാണ് ഇംപീച്ച്‌മെന്റിനെ പരിഗണിച്ചത്. അഭിപ്രായം സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. എന്നാല്‍, സത്യം അന്തിമമായി വിജയിക്കും. നോട്ടീസ് ഏറ്റവും ഉചിതമായി തന്നെ താന്‍ കൈക്കാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
1968ലെ ജഡ്ജസ് നിയമത്തിന്റെ പരിധിയില്‍ നിന്നുകൊണ്ടുള്ള തീരുമാനമായിരുന്നു താന്‍ സ്വീകരിച്ചത്. സുപ്രീം കോടതിയിലെ അഭിഭാഷകരുമായി ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. തന്റെത് ഭരണഘടനാപരമായുള്ള പദവിയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം യോജിച്ച് ചീഫ് ജസ്റ്റിസിനെതിരായി നല്‍കിയ ഇംപീച്ച്‌മെന്റ് നോട്ടീസ് കഴിഞ്ഞ ദിവസം രാജ്യസഭാധ്യക്ഷന്‍ തള്ളിയിരുന്നു. നോട്ടീസ് കാര്യമായ പഠനങ്ങളില്ലാതെ രാജ്യസഭാധ്യക്ഷന്‍ തിടുക്കത്തില്‍ തള്ളി കളയുകയായിരുന്നു ചെയ്തതെന്ന് അതിനു പിന്നാലെ മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കബില്‍ സിബല്‍ വിമര്‍ശിച്ചിരുന്നു. അതിനു പിന്നാലെയാണ് രജ്യസഭാധ്യക്ഷന്റെ പ്രതികരണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here