ഭാര്യയെ കോടതിക്കുള്ളിൽ കയറി വെട്ടിക്കൊന്നു

കോടതിക്കുള്ളിൽ കയറി യുവാവ് ഭാര്യയെ വെട്ടിക്കൊന്നു. ഒഡീഷയിലെ സംബൽപൂരിൽ കുടുംബക്കോടതിക്കുള്ളിൽ കയറിയാണ് ഭാര്യയെ യുവാവ് വെട്ടിക്കൊന്നത്. വാള് ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയുടെ അമ്മയ്ക്കും ബന്ധുവിനും പരിക്കേറ്റു. രമേഷ് കുംഭാർ എന്നയാളാണ് 18 കാരിയായ ഭാര്യ സഞ്ജിത ചൗതരിയെ കോടതിക്കുള്ളിൽ കടന്ന് വെട്ടിക്കൊന്നത്.
ആക്രമണത്തിൽ നിന്ന് ഭാര്യാ പിതാവ് പരിക്കേൽക്കാതെ രക്ഷപെട്ടതായും പൊലീസ് അറിയിച്ചു. വിവാഹ മോചനവുമായി ബന്ധപ്പെട്ട് അനുരഞ്ജന ചർച്ചകൾക്ക് മാതാപിതാക്കൾക്കൊപ്പം കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു സഞ്ജിത. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ പൊരുത്തക്കേടുകളെ തുടർന്ന് സഞ്ജിത സ്വന്തം വീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇരുവരുടേയും പ്രണയ വിവാഹമായിരുന്നുവെന്നും ഏതാനും മാസങ്ങൾ മാത്രമാണ് ആ ബന്ധം നിലനിന്നതെന്നും പൊലീസ് പറഞ്ഞു.
രമേഷ് ക്രൂരമായി ഉപദ്രവിക്കുന്നുവെന്ന് പരാതിപ്പെട്ടാണ് സഞ്ജിത ബന്ധം അവസാനിപ്പിച്ച് സ്വന്തം വീട്ടിലേക്ക് പോയത്. എന്നാൽ തൻറെ ഭാര്യയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രമേഷ് കോടതിയെ സമീപിക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here