കൊല്ലത്ത് ചെങ്കൊടിയേറ്റം

സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. വൈകിട്ട് അഞ്ചിന് ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പതാക ഉയര്‍ത്തും. പതാക, കൊടിമര, ദീപശിഖ ജാഥകള്‍ വൈകിട്ടാണ് പൊതുസമ്മേളന വേദിയായ സി കെ ചന്ദ്രപ്പന്‍ നഗറില്‍ എത്തിച്ചേരുന്നത്. അതിനു ശേഷമാകും പതാക ഉയര്‍ത്തല്‍.
നാളെ രാവിലെ ആശ്രാമം യൂനൂസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ (എ ബി ബര്‍ധന്‍ നഗര്‍ ) മുതിര്‍ന്ന നേതാവ് സി എ കുര്യന്‍ പതാക ഉയര്‍ത്തും. പ്രതിനിധി സമ്മേളനം ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി ഉദ്ഘാടനം ചെയ്യും. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കും.
രാഷ്ട്രീയ പ്രമേയത്തിലും സംഘടനാ,രാഷ്ട്രീയ റിപ്പോര്‍ട്ടുകളിലും 27,28 തീയതികളില്‍ ചര്‍ച്ച നടക്കും. 29 ന് രാവിലെയാണ് പുതിയ ദേശീയ കൗണ്‍സില്‍ തിരഞ്ഞെടുപ്പ്. സുധാകര്‍ റെഡ്ഢി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയേക്കും. വൈകിട്ട് മൂന്നിന് ഒരുലക്ഷം റെഡ് വോളണ്ടിയര്‍മാരുടെ പരേഡും തുടര്‍ന്ന് പൊതുസമ്മേളനവും നടക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here