പരാജയങ്ങളില്‍ നിരാശ; ഡല്‍ഹിയുടെ ക്യാപ്റ്റന്‍ സ്ഥാനം ഗംഭീര്‍ ഉപേക്ഷിച്ചു

ഐപിഎല്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഗൗതം ഗംഭീര്‍ ഉപേക്ഷിച്ചു. ഈ സീസണിലെ ടീമിന്റെ മോശം പ്രകടനമാണ് ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ ഗംഭീറിനെ നിര്‍ബന്ധിതനാക്കിയത്. യുവതാരം ശ്രേയസ് അയ്യരാവും ഈ സീസണിലെ ശേഷിക്കുന്ന മത്സരങ്ങളില്‍ ഡല്‍ഹിയെ നയിക്കുക. സീസണിലെ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ച് മത്സരങ്ങളിലും ഡല്‍ഹി തോറ്റിരിക്കുകയാണ്.
ടീമിന്റെ മോശം പ്രകടനത്തോടൊപ്പം തന്റെ വ്യക്തിഗത പ്രകടനവും മോശമായതിനാലാണ് ഗംഭീര്‍ ഈ തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്. ആദ്യ മത്സരത്തിൽ അർധ സെഞ്ചുറി നേടിയ ഗംഭീറിന് പിന്നീട് ഒരു മത്സരത്തിൽ പോലും രണ്ടക്കം കടക്കാൻ കഴിഞ്ഞതുമില്ല. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബിനോട് അവസാനം വരെ പൊരുതിയെങ്കിലും ജയം മാത്രം അകന്നു നിന്നു. 36 വയസുകാരനായ ഗംഭീർ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്നാണ് ഇത്തവണത്തെ ലേലത്തിലൂടെ ഡൽഹിയിൽ എത്തിയത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here