‘ഞാന്‍ ഏത് പണി നിര്‍ത്തണം, ഏത് തുടരണം എന്ന് നിങ്ങള്‍ പറഞ്ഞുതരണം’; ജോയ് മാത്യു

ഷട്ടറിന് ശേഷം ജോയ് മാത്യു കഥയും തിരക്കഥയും ഒരുക്കുന്നചിത്രമാണ് ‘അങ്കിള്‍’. മമ്മൂട്ടി നായകനാകുന്ന ചിത്രത്തെ കുറിച്ച് ഇപ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാണ്. അതിനിടയിലാണ് സിനിമ പ്രേമികളോട് ഒരു സഹായം ചോദിച്ച് ജോയ് മാത്യു രംഗത്തെത്തിയിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവക്കൊപ്പം അങ്കിളില്‍ താന്‍ അഭിനയിക്കുകയും ഒപ്പം ഈ ചിത്രം നിര്‍മ്മിക്കുകയും ചെയ്തിരിക്കുകയാണ്. ഇത് ഒരു കൈവിട്ട കളിയാണെന്ന് അറിയാം. എന്നാലും ചിത്രം കണ്ട ശേഷം ഈ മൂന്ന് വിഭാഗത്തില്‍ ഏത് ഞാന്‍ നിര്‍ത്തണം, ഏത് തുടരണം എന്ന് പ്രേക്ഷകര്‍ തന്നെ പറഞ്ഞുതരണം എന്നാണ് ജോയ് മാത്യുവിന്റെ ആവശ്യം. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ജോയ് മാത്യു ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
നവാഗതനായ ഗിരീഷ് ദാമോദറാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രം ഏപ്രില്‍ 27ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയ്‌ലര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here