എണ്ണക്കിണറിന് തീപിടിച്ചു; 10 മരണം

ഇന്തോനേഷ്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് തീപിടിച്ച് 10 പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ജനവാസമുള്ള പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് രാത്രി ഒന്നരയോടെ തീപിടുത്തം ഉണ്ടാവുകയായിരുന്നു. കമ്പനിക്ക് സമീപമുണ്ടായിരുന്ന വീടുകളിലേക്കും തീ പടർന്നു.
അഗ്‌നിശമനസേന സ്ഥലത്തെത്തി ഏറെ പേരെ രക്ഷപ്പെടുത്തി. തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
oil well caught fire killed 10
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here