ബെയ്ജിംഗ് ഉച്ചകോടിയില്‍ ശ്രദ്ധേയമായി ഇന്ത്യയുടെ ‘പെണ്‍മ’; ചിത്രങ്ങള്‍ വൈറല്‍

ബെയ്ജിംഗ് ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ലോകത്തിന് അഭിമാനമായി ഇന്ത്യയുടെ സ്ത്രീ സാന്നിധ്യങ്ങള്‍. പരിപാടിക്കിടെ പകര്‍ത്തിയ ചിത്രങ്ങളില്‍ എല്ലാവരും ശ്രദ്ധിച്ചത് ഇന്ത്യയുടെ രണ്ട് വനിതാനേതാക്കളെയാണ്. ഉച്ചകോടിയില്‍ നിന്ന് പകര്‍ത്തിയ രണ്ട് ചിത്രങ്ങളിലെ ഏക സ്ത്രീപ്രതിനിധികള്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രി സുക്ഷമ സ്വരാജും പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനും. ചിത്രം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു. എട്ട് രാജ്യങ്ങളുള്‍പ്പെട്ട യൂറേഷ്യന്‍ കൂട്ടായ്മയാണ് ഷാങ്ഹായി കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍. കൂട്ടായ്മയുടെ ഭാഗമായി നടന്ന പ്രതിരോധമന്ത്രിമാരുടെയും വിദേശകാര്യമന്ത്രിമാരുടെയും സമ്മേളനത്തിലാണ് ഇന്ത്യന്‍ മന്ത്രിമാര്‍ താരങ്ങളായത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here