Advertisement

പിണറായി കൂട്ടക്കൊലക്കേസ്; സൗമ്യയെ നാല് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

April 25, 2018
0 minutes Read

പിണറായിയില്‍ മകളെയും അച്ഛനെയും അമ്മയെയും കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ സൗമ്യയെ നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. തലശ്ശേരി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സൗമ്യയെ കസ്റ്റഡിയില്‍ വിട്ടത്. മരണങ്ങള്‍ നടന്ന വീട്ടില്‍ ഇന്ന് വൈകീട്ട് സൗമ്യയെ തെളിവെടുപ്പിന് എത്തിച്ചിരുന്നു.

സൗമ്യയുടെ മാതാപിതാക്കളായ കുഞ്ഞിക്കണ്ണന്‍, കമല എന്നിവരും സൗമ്യയുടെ രണ്ടാമത്തെ മകള്‍ ഐശ്വര്യയും കഴിഞ്ഞ നാലുമാസത്തിനിടെ ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇവരെ താന്‍ കൊലപ്പെടുത്തിയതാണെന്ന്‌ ഇന്നലെ നടന്ന ചോദ്യം ചെയ്യലില്‍ സൗമ്യ സമ്മതിച്ചിരുന്നു. സൗമ്യയുടെ മൂത്തമകള്‍ ആറുവര്‍ഷം മുന്നെയും മരണപ്പെട്ടിരുന്നു. മൂത്തമകളുടേത് സ്വാഭാവിക മരണമാണെന്നാണ് സൗമ്യ പോലീസിനോട് പറഞ്ഞത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top