കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടി, തോല്‍വിയുടെ ആഘാതം കുറയ്ക്കാന്‍ : ടി സിദ്ദിഖ്

വയനാട്ടിലെ കിറ്റ് വിതരണം കെ.സുരേന്ദ്രന് വേണ്ടിയെന്ന് കോണ്‍ഗ്രസ്. കിറ്റുകള്‍ ബുക്ക് ചെയ്തത് ബിജെപിയുടെ പ്രാദേശിക നേതാക്കളെന്ന് ടി സിദ്ദിഖ്. തോല്‍വിയുടെ ആഘാതം കുറയ്ക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. സുരേന്ദ്രന് വയനാട്ടില്‍ പലചരക്ക് വിൽപന തുടങ്ങിയെന്നും ടി.സിദ്ദിഖ് എംഎൽഎ പറഞ്ഞു. “വോട്ടിന് കിറ്റ്” വയനാട്ടിൽ ബിജെപി വിതരണം ചെയ്ത കിറ്റിൽ “ഹാൻസും മദ്യവും” എന്നും സിദ്ദിഖ് ഫേസ്ബുക്കിൽ കുറിച്ചു.
വയനാട്ടിലെ ബത്തേരിയിൽനിന്നാണ് 1500 ഓളം കിറ്റുകൾ പൊലീസ് പിടിച്ചെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് കിറ്റുകൾ കണ്ടെത്തിയത്. വോട്ടർമാർക്ക് വിതരണം ചെയ്യാനാണ് കിറ്റുകൾ എത്തിച്ചതെന്നാണ് പൊലീസ് സംശയം. വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് സൂചന.
മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഈ വിവരം അറിഞ്ഞ് അഞ്ചാം മൈലിലെ സൂപ്പർ മാർക്കറ്റിന് മുന്നില്‍ യുഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്നും ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി കൊണ്ടുവന്ന കിറ്റ് ആണെന്ന് സിപിഐഎം ആരോപിച്ചു.
Story Highlights : T Siddique Against K Surendran KIT Controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here