ഡോ.ഹാരിസിനെ മോഷണക്കേസിൽ കുടുക്കാന്‍ ശ്രമം, പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫീസ്: പിവി അന്‍വര്‍

ഡോ ഹാരിസിനെ കള്ളക്കേസിൽ കുടുക്കാൻ സർക്കാർ ശ്രമം നടത്തുന്നുവെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. ആശുപത്രിയിലെ ഉപകരണങ്ങൾ എടുത്തു മാറ്റി. ഹാരിസ് ഉന്നയിച്ച വിഷയങ്ങളിൽ നടപടി എടുത്താൻ ജനം ഇളകുമെന്നതിനാലാണ് കളളക്കേസിൽ കുടുക്കാൻ നോക്കുന്നത്.ആശുപത്രി ഉപകരണങ്ങൾ എടുത്തു മാറ്റാൻ ഗൂഢാലോചന നടന്നു.അത് അടിച്ചു മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗൂഢാലോചന നടത്തിയെന്നും പി വി അൻവർ ആരോപിച്ചു.
ഉപകരണങ്ങൾ കാണാതായെന്ന മന്ത്രിയുടെ പ്രസ്താവനയിൽ ദുസ്സൂചനയുണ്ട്. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനാണ് ശ്രമം, മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനെല്ലാം പിന്നിൽ എന്നാണ് അന്‍വര്‍ പറയുന്നത്. ഈ സർക്കാർ അധികാരത്തിൽ ഉള്ളടിത്തോളം കാലം മാമിക്കേസ് തെളിയില്ലെന്നും അൻവർ പറഞ്ഞു. SHO ലെവലിൽ കേസ് ഒതുക്കാൻ ശ്രമം നടക്കുന്നു . കേസ് തെളിയിക്കപ്പെട്ടാൽ പൊലിസിലേയും സമൂഹത്തിലേയും ഉന്നതർ കുടുങ്ങും.
അന്വേഷണ ഉദ്യോഗസ്ഥരുടെ കൈയ്യും കാലും കെട്ടിയിട്ടാൽ അവർ എന്ത് ചെയ്യുമെന്നും അൻവർ ചോദിച്ചു. എക്സൈസിൽ പോയാലും പൊലിസിനെ ഇപ്പോഴും നിയന്ത്രിക്കുന്നത് എം ആർ അജിത്ത് കുമാറെന്നും പി വി അൻവർ ആരോപിച്ചു. അതേസമയം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട്.
ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകപ്പിന്‍റെ വിലയിരുത്തല്‍. ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്.
Story Highlights : p v anvar against pinarayi vijayan on dr haris issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here