പൂജാരി വീട്ടമ്മയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു

ഒഡീഷയിൽ പൂജാരി വീട്ടമ്മയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തി പ്രചരിപ്പിച്ചു. സരോദ് കുമാർ ദേശ് എന്ന പൂജാരിയാണ് വീട്ടമ്മയെ പീഡിപ്പിച്ചത്.
സ്വർണാഭരണങ്ങളുടെ ഈടിൻമേൽ പണം തരാമെന്ന് പറഞ്ഞ് വീട്ടമ്മയെ സരോജ് തന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ വീട്ടമ്മയ്ക്ക് മയക്കുമരുന്ന് കലർത്തിയ പാനീയം കുടിക്കാൻ നൽകിയ ശേഷമാണ് പീഡിപ്പിച്ചത്. അതിന്റെ ദൃശ്യങ്ങൾ തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. വീഡിയോ ഉപയോഗിച്ച് വീണ്ടും പീഡനത്തിനിരയാക്കുക എന്നതായിരുന്നു സരോജിന്റെ ലക്ഷ്യം.
എന്നാൽ സരോജിന്റെ ആവശ്യം വീട്ടമ്മ നിരസിച്ചു. ഇതിൽ ദേഷ്യം പൂണ്ട സരോജ് വീഡിയോ വീട്ടമ്മയുടെ ഭർത്താവിനും തന്റെ സുഹൃത്തുക്കൾക്കും ഫേസ്ബുക്ക് വഴിയും വാട്ട്‌സാപ്പ് മുഖേനെയും അയച്ചു കൊടുത്തു. വീട്ടമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here