ആദ്യം തോന്നിയത് കുറ്റബോധം; പിന്നീട് പ്രണയമായി മാറി; തങ്ങളുടെ ജീവിതത്തിലെ പ്രണയകഥ തുറന്ന് പറഞ്ഞ് അജിത്ത്

തെന്നിന്ത്യയിലെ ഏറ്റവും ചർച്ച ചെയ്യപ്പെടുന്ന താരജോഡികളാണ് അജിത്ത്-ശാലിനി. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച അമർക്കളം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഷൂട്ടിങ്ങിനിടെ ഉണ്ടായ സംഭവമാണ് ഇരുവരെയും പ്രണയത്തിലാക്കുന്നത്.
അമർക്കളത്തിൽ അഭിനയിക്കാൻ വിളിക്കുമ്പോൾ ശാലിനി തന്റെ 12 ആം ക്ലാസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. കാതലുക്ക് മരിയാദൈ എന്ന ചിത്രത്തിലെ ഹിറ്റ് പ്രകടനത്തിന് ശേഷമായിരുന്നു അത്. എന്നാൽ പരീക്ഷയായതിനാൽ സംവിധായകൻ ശരണിന്റെ ക്ഷണം ശാലിനി നിരസിച്ചു. എന്നാൽ തന്റെ ചിത്രത്തിലേക്ക് ശാലിനിയും അജിത്തും വേണമെന്ന നിർബന്ധത്തിലായിരുന്നു സംവിധായകൻ ശരൺ. അങ്ങനെ അജിത്ത് ശാലിനിയെ ഇതേ ആവശ്യം പറഞ്ഞ് വിളിച്ചു. ശാലിനി വീണ്ടും പരീക്ഷാ കാരണം പറഞ്ഞ് അമർക്കളത്തിലേക്കുള്ള ക്ഷണം നിരസിച്ചപ്പോൾ പരീക്ഷ കഴിയുന്നത് വരെ ശാലിനിക്ക് വേണ്ടി ഷൂട്ടിങ്ങ് നീട്ടിവെക്കുകയായിരുന്നു.
അപ്പോഴേക്കും കാതൽ മന്നൻ എന്ന ചിത്രം റിലീസായിരുന്നു. ചിത്രത്തിന്റെ പ്രിമിയർ കാണാൻ വന്നപ്പോഴാണ് ശാലിനിയും അജിത്തും ആദ്യമായി തമ്മിൽ കാണുന്നത്. അന്ന് ശാനിലി മുടി ചുരുട്ടിയിട്ടാണ് വന്നത്. എന്നാൽ അജിത്ത് ശാലിനിയോട് ഈ ലുക്ക് ചേരുന്നില്ലെന്ന് തുറന്നുപറഞ്ഞു.
ഇത് കേട്ട് അനിഷ്ട തോന്നിയ ശാലിനിയുടെ മുഖം കണ്ടപ്പോൾ തന്നെ അജിത്ത് പറഞ്ഞ് ഇത് തറ്റായ രീതിയിൽ എടുക്കരുതെന്നും കാതലുക്ക് മരിയാദയിലെ ലുക്കാണ് ചേരുന്നതെന്നും പറഞ്ഞു. അജിത്തിന്റെ ഈ സത്യസന്ധതയാണ് തനിക്കിഷ്ടമായതെന്ന് ശാലിനി ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്.
അമർക്കളത്തിലെ ഒരു ആക്ഷൻരംഗം ചിത്രീകരിക്കുന്നതിനിടെ അജിത്തിന്റെ കൈയിലിരുന്ന ആയുധംകൊണ്ട് ശാലിനിയുടെ കൈയിൽ സാമാന്യം വലിയ മുറിവുണ്ടായി. വേദനകൊണ്ടു പുളഞ്ഞു കരയുന്ന ശാലിനിയെ കണ്ടപ്പോൾ മനസ്സു വല്ലാതെ വിഷമിച്ചുവെന്നും ആ കുറ്റബോധത്തിൽ നിന്നുമാണ് ശാലിനിയോട് പതുക്കെ പ്രണയം തോന്നിയതെന്നും അദ്ദേഹം പറയുന്നു.
സിനിമയുടെ ചിത്രീകരണത്തിനിടെ തോന്നിയ പ്രണയം പേടിച്ചാണ് ശാലിനിയോട് തുറന്നുപറഞ്ഞത്. എന്നാൽ ശാലിനിക്കും ഇഷ്ടമാണെന്ന് അറിഞ്ഞതോടെ ഇരുവരും വിവാഹിതരാകുവാൻ തീരുമാനിക്കുകയായിരുന്നു. 2000 ൽ ഇരുവരും വിവാഹിതരായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here