വിവാഹസമ്മാനമായി ബോംബ്; കൊലയാളി പിടിയിൽ

വിവാഹ സമ്മാനമായി നൽകിയ ബോംബ് പൊട്ടിത്തെറിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ പിടിയിൽ. ഫെബ്രുവരിയിൽ ഒഡീഷയിലെ ബലാങ്കീറിലാണ് നാടിനെ ഞെട്ടിച്ച സംഭവം നടന്നത്. നവവരൻ സൗമ്യശേഖർ, മുത്തശ്ശി ജമമണി എന്നിവരാണ് മരിച്ചത്. വധു റീമയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
വരന്റെ അമ്മയുടെ സഹപ്രവർത്തകനായ കോളജ് പ്രൊഫസർ പഞ്ചിലാൽ മെഹർ എന്നയാളാണ് പിടിയിലായത്. പാഴ്‌സൽ ബോംബ് നിർമ്മിച്ച് സമ്മാനിച്ചത് ഇയാളാണെന്നു പോലീസ് സ്ഥിരീകരിച്ചു. ഇയാളെ പൊലീസ് അറസ്റ്റുചെയ്തു. ഫെബ്രുവരി 18 നായിരുന്നു സൗമ്യശേഖർറീമ സാഹു എന്നിവരുടെ വിവാഹം.
തൊഴിൽ രംഗത്തെ ശത്രുതയാണ് കൊലപാതകത്തിന് പഞ്ചിലാലിനെ പ്രേരിപ്പിച്ചത്. ഇയാൾക്ക് പകരം അധികൃതർ സൗമ്യശേഖറിന്റെ മാതാവ് സഞ്ജുജുക്തയെ ജ്യോതി ബികാസ് കോളജിന്റെ പ്രിൻസിപ്പലായി നിയമിച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here