നേതാക്കളെ വിമര്‍ശിച്ച് സിപിഐ റിപ്പോര്‍ട്ട്

സിപിഐ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് കൊല്ലത്ത് തുടക്കമായി. സമ്മേളന വേദിയായ ആശ്രാമം യൂനുസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ( എ ബി ബര്‍ദന്‍ നഗര്‍ ) മുതിര്‍ന്ന അംഗം സി എ കുര്യന്‍ പതാക ഉയര്‍ത്തി. ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള ഇടതുപക്ഷ നേതാക്കള്‍ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. ഉച്ചയ്ക്കു ശേഷം മൂന്നുമണിക്ക് രാഷ്ട്രീയപ്രമേയവും രാഷ്ട്രീയ, സംഘടനാ റിപ്പോര്‍ട്ടുകളും അവതരിപ്പിക്കും. നാളെയും മറ്റന്നാളുമായി ഗ്രൂപ്പ്, കമ്മീഷന്‍ ചര്‍ച്ചകള്‍ നടക്കും. 29ന് റെഡ് വളണ്ടിയര്‍ മാര്‍ച്ചോടെയാണ് പാര്‍ട്ടി കോണ്‍ഗ്രസ് സമാപിക്കുന്നത്
നേതാക്കള്‍ ദ്വീപുകളാകുമ്പോള്‍
പാര്‍ട്ടി കോണ്‍ഗ്രസിന്റെ സംഘടനാ റിപ്പോര്‍ട്ടില്‍ നേതാക്കള്‍ക്ക് രൂക്ഷ വിമര്‍ശനം. ചില നേതാക്കള്‍ ദ്വീപുകളായി പ്രവര്‍ത്തിക്കുന്നു എന്നാണ് കുറ്റപ്പെടുത്തല്‍. ഇവരെ വിമര്‍ശിക്കാന്‍ താഴേ തട്ടിലുള്ള പ്രവര്‍ത്തകര്‍ക്ക് ഭയമാണ്. സാമൂഹിക ഉത്തരവാദിത്തം മറന്നാണ് പല പാര്‍ട്ടി അംഗങ്ങളുടെയും പെരുമാറ്റം. സിപിഐയുടെ കേഡര്‍ സംവിധാനത്തില്‍ തുടര്‍ച്ചയായി വീഴ്ചകള്‍ വരുന്നുവെന്നും തിരഞ്ഞെടുപ്പുകളില്‍ ജയിക്കാന്‍ കഴിയുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here