ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

തമിഴ്നാട്ടിലെ ഗുഡ്ക അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. നിലവിലെ തമിഴ്നാട് ആരോഗ്യവകുപ്പ് മന്ത്രി ഡി. വിജയഭാസ്കര്‍, ഡിജിപി രാജേന്ദ്രന് എന്നിവര്‍ക്കെതിരെ നിലവിലുള്ള കേസാണ് ഗുഡ്ക അഴിമതി കേസ്. പുകയില ഉത്പന്നങ്ങൾ അനധികൃതമായി വിൽപ്പന നടത്തുന്നതിനായി കോഴ വാങ്ങിയെന്ന ആരോപണത്തിലാണ് സിബിഐ അന്വേഷണം.
ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട രണ്ടംഗ ബെഞ്ചിന്റേതാണ് വിധി. ഡിഎംകെ എംഎൽഎ ജെ. അൻപഴകൻ, പൊതുപ്രവർത്തകൻ കെ.ആർ രാമസ്വാമി എന്നിവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹർജി നൽകിയത്.
2017 ജൂലൈയിൽ ചെന്നൈ റെഡ്ഹിൽസിലുള്ള എംഡിഎം എന്ന ഗുഡ്ക ബ്രാൻഡിന്റെ ഓഫീസിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ തമിഴ്നാട്ടിലെ ആരോഗ്യമന്ത്രിയ്ക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും കൈക്കൂലി വാങ്ങിയ രേഖകൾ പിടിച്ചെടുത്തിരുന്നു. 2013ലാണ് തമിഴ്നാട്ടിൽ ഗുഡ്ക നിരോധിച്ചത്.
വിധി വന്നതിന് പിന്നാലെ ഭരണപക്ഷത്തിനെതിരെ വിമര്‍ശനവുമായി ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന് രംഗത്തെത്തി. കുറ്റാരോപിതരായ മന്ത്രി വിജയ ഭാസ്കര്‍, ഡിജിപി ടി.കെ. രാജേന്ദ്രന് എന്നിവര്‍ തല്‍സ്ഥാനത്തുനിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും എം.കെ. സ്റ്റാലിന് പറഞ്ഞു.
We welcome the court’s judgement. We want TN minister Vijaya Bhaskar and DGP TK Rajendran should be sacked immediately: DMK Working President MK Stalin on Madras High Court orders CBI probe into #GutkhaScam (File pic) pic.twitter.com/zsNQDk0SzG
— ANI (@ANI) April 26, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here