കെഎസ്ആര്‍ ഇല്ലാത്തിടത്തും ഇനി പ്രസവാവധി ആറ് മാസം

കേരള സര്‍വീസ് റൂള്‍ ബാധകമല്ലാത്ത പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരികള്‍ക്കും ഇനി പ്രസവാവധി ആറ് മാസമായിരിക്കും. മുമ്പ് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും കെഎസ്ആര്‍ ബാധകമായ പൊതുമേഖല സ്ഥാപനങ്ങളിലും മാത്രമായിരുന്നു ഈ ആനുകൂല്യം. ഏപ്രില്‍ 13മുതല്‍ പ്രസവാവധിയില്‍ തുടരുന്ന ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ടൈറ്റാനിയം കോപ്ലക്സ് എംപ്ലോയ്സ് യൂണിയന്റെ നിവേദനം പരിഗണിച്ചാണ് പുതിയ തീരുമാനം. 2011ലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ പ്രസവാവധി ആറ് മാസമാക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here