നെടുമ്പാശ്ശേരിയിൽ യുവാവിനെ കാറിടിച്ചു കൊന്ന സംഭവം; പ്രതികളായ CISF ഉദ്യോഗസ്ഥരെ റിമാൻഡ് ചെയ്തു

നെടുമ്പാശ്ശേരിയിൽ ഐവിൻ ജിജോയെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളായCISF ഉദ്യോഗസ്ഥരെ റിമാൻഡു ചെയ്തു. CISF ഉദ്യോഗസ്‌ഥരായ വിനയ്കുമാർ, മോഹൻകുമാർ എന്നിവരെയാണ് റിമാൻഡ് ചെയ്തത്. ഈ മാസം 29 ആം തീയതിവരെയാണ് റിമാൻഡു ചെയ്തത്. അങ്കമാലി ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി.
വാഹനം തട്ടിയതിന് പിന്നാലെ ഐവിൻ ജിജോയെ മർദിച്ചെന്നും വീഡിയോ പകർത്തിയത് പ്രോകോപിച്ചെന്നുമാണ് പ്രതികളുടെ മൊഴിയിലുണ്ട്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒന്നാം പ്രതി വിനയ് കുമാർ ദാസിനെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സിഐഎസ്എഫ് ഉദ്യോഗസ്ഥർ അശ്രദ്ധമായി കാറോടിച്ചതാണ് തർക്കത്തിന് തുടക്കം കുറിച്ചത് എന്ന് രണ്ടാം പ്രതി മോഹൻ മൊഴി നൽകി. ഐവിന്റെ കാറിൽ തട്ടിയതോടെ വാക്കേറ്റം ഉണ്ടായി. പിന്നാലെ നേരിയ സംഘർഷവും.
Read Also: നെടുമ്പാശേരി ഐവിന്‍ ജിജോ കൊലക്കേസ്: കുറ്റം സമ്മതിച്ച് പ്രതികളായ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍
എല്ലാം ഐവിൻ മൊബൈലിൽ പകർത്തി. നാട്ടുകാർ എത്തുന്നതിന് രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിലാണ് ഐവിനെ കാർ ഇടിപ്പിച്ചത്. ഒരു കിലോമീറ്റർ ഓളം ഐവിൻ ബോണറ്റിൽ ഉണ്ടായിരുന്നിട്ടും വാഹനം നിർത്താൻ പ്രതികൾക്ക് തോന്നിയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഈ പശ്ചാത്തലത്തിലാണ് വാഹന ഓടിച്ച വിനയ് കുമാറിന് പുറമേ അടുത്ത സീറ്റിൽ ഉണ്ടായിരുന്ന മോഹനനെതിരെയും കൊലക്കുറ്റം ചുമത്തിയത്.
Story Highlights : Nedumbassery Murder Ivin Jijo death case Accused CISF officers remanded
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here