Advertisement

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രിയെ അയോഗ്യനാക്കി

April 26, 2018
1 minute Read

പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി കവാജിയ ആസിഫിനെ ഇസ്ലമാബാദ് ഹൈക്കോടതി അയോഗ്യനാക്കി. തിരഞ്ഞെടുപ്പ് സമയത്ത് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി.

2013-ലെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് യു.എ.ഇയിലെ തന്റെ സ്ഥിരം ജോലി സംബന്ധിച്ച വിവരം മറച്ച് വെച്ചുവെന്നാണ് കേസ്. ഇത് സംബന്ധിച്ച് മുന്‍ പാക് ക്രിക്കറ്റര്‍ ഇമ്രാന്‍ഖാന്റെ ടെഹ്‌രീക്ക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവ് ഇസ്മാന്‍ ദര്‍ ആണ് പരാതി നല്‍കിയത്.

ഒരു പാര്‍ലമെന്റേറിയന്‍ എന്ന നിലയ്ക്ക് ഐ.എം.സി.എല്‍ കമ്പനിയിലുള്ള തന്റെ സ്ഥിരം ജോലിക്കാര്യം മറച്ച് വെച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. ഇത് ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top