വിദേശ ഏജന്‍സികളുടെ കൂട്ടുപിടിച്ച് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുന്നു; മോദി

വിദേശ ഏജന്‍സികളെ വാടകയ്‌ക്കെടുത്ത് കോണ്‍ഗ്രസ് കള്ളം പ്രചരിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമര്‍ശനം. ജാതിയുടെ പേരില്‍ കോണ്‍ഗ്രസ് സമൂഹത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഈ സംസ്‌കാരം അവസാനിപ്പിക്കാതെ രാഷ്ട്രീയ വിശുദ്ധി വരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കര്‍ണാടക തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപി നേതാക്കളോട് നരേന്ദ്ര മോദി ആപ്പിലൂടെ സംസാരിക്കുമ്പോഴായിരുന്നു മോദി കോണ്‍ഗ്രസിനെ വിമര്‍ശിച്ചത്.
കഴിഞ്ഞ കുറച്ച് തിരഞ്ഞെടുപ്പുകള്‍ പരിശോധിച്ചാല്‍ കോണ്‍ഗ്രസ് മതത്തിന്റെ പേരില്‍ സമൂഹത്തെ വിഭജിക്കുന്നത് എങ്ങനെയാണെന്ന് ബോധ്യപ്പെടും. തിരഞ്ഞെടുപ്പ് സമയത്ത് വലിയ വാഹ്ദാനങ്ങള്‍ കോണ്‍ഗ്രസ് നല്‍കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ അത് മറക്കുന്നു. ചില സമുദായങ്ങളുടെ വികാരം ചൂഷണം ചെയ്യുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്നും പ്രധാനമന്ത്രി വിമര്‍ശിച്ചു.
കോണ്‍ഗ്രസ് സംസ്‌കാരം മുഖ്യധാരയില്‍ നിന്ന് ഇല്ലാതാകും വരെ രാജ്യത്ത് രാഷ്ട്രീയ ശുദ്ധീകരണം സാധ്യമല്ലെന്നും മോദിയുടെ വിമര്‍ശനത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here