ഇതാണ് ബാലുവിന്റെ ലൗ (തീം)

പ്രേമം ടീം വീണ്ടും ഒന്നിക്കുന്ന ചിത്രം തൊബാമയിലെ ലൗ തീം പുറത്ത് വിട്ടു. സിജു വില്‍സണ്‍ ചിത്രത്തില്‍ ബാലു എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ബാലുവിന്റെ ലൗ തീമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
തെക്കേപ്പാട്ട് ഫിലിംസിന്റെയും റാഡിക്കൽ സിനിമാസിന്റെയും ബാനറിൽ സുകുമാർ തെക്കേപ്പാട്ടും അൽഫോണ്‍സ് പുത്രനും ചേർന്നു നിർമിക്കുന്ന ചിത്രമാണിത്. നവാഗതനായ മൊഹ്സിൻ കാസിം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിലെ ട്രിപ് സോങ് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.
ഷറഫുദ്ദീൻ, സിജുവിൽസൺ, കൃഷ്ണ ശങ്കർ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ശബരീഷ്, രാജേഷ് ശർമ്മ, ശ്രീലക്ഷ്മി, അഷ്‌റഫ്, നിസ്താർ എന്നിവരും ചിത്രത്തിലുണ്ട്. പുതുമുഖമായ പുണ്യ എലിസബത്ത് ബോസ് ആണ് തൊബാമയിലെ നായിക. പുണ്യയുടേയും സിജുവിന്റേയും സിനിമയിലെ ദൃശ്യങ്ങളാണ് ബാലു ലൗ തീം എന്ന പേരില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ടി വി അശ്വതിയും മൊഹ്സിനും ചേർന്നാണ്. സുനോജ് വേലായുധന്റേതാണ് ഛായാഗ്രഹണം. . എഡിറ്റിംഗ് ഷിനോസ് റഹ്മാൻ, രാജേഷ് മുരുഗേസന്റേതാണ് സംഗീതം, വിഷ്ണു ഗോവിന്ദും ശ്രീശങ്കറും (സൗണ്ട് ഫാക്ടർ) ചേർന്നാണ് സൗണ്ട് ഡിസൈനിംഗ് ചെയ്തിരിക്കുന്നത്.
thobama
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here