കര്‍ണാടക തിരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കി. മംഗളൂരുവില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ചേര്‍ന്നാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ജനങ്ങളുടെ മനസ് അറിഞ്ഞുകൊണ്ടുള്ള പ്രകടന പത്രികയാണ് കോണ്‍ഗ്രസിന്റേതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. ‘കര്‍ണാകത്തിലെ ജനങ്ങളുടെ മന് കി ബാത്ത്’ എന്ന വിശേഷണമാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ പ്രകടനപത്രികയ്ക്ക് നല്‍കിയത്.
കർണാടക ജനതയുടെ മനസാണ് പ്രകടന പത്രികയിലുള്ളത്. കോണ്‍ഗ്രസ് അധികാരത്തിൽ വന്നാൽ വാഗ്ദാനങ്ങൾ നടപ്പാക്കുമെന്നും കഴിഞ്ഞ തവണത്തെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ 95 ശതമാനവും നടപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രകടന പത്രിക ഖനി രാജാക്കൻമാരുടെയും അഴിമതികാരുടെയുമാണെന്നും രാഹുൽ കുറ്റപ്പെടുത്തി.
Mangalore: CM Siddaramaiah, Congress President Rahul Gandhi and other senior party leaders launch Congress party’s manifesto for #KarnatakaElections2018. Rahul Gandhi says,’Whatever the manifesto says will be done, 95% of what was mentioned in the last manifesto has been done.’ pic.twitter.com/p5J81iRW7R
— ANI (@ANI) April 27, 2018
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here