കൊച്ചിയിൽ ടാങ്കർ ലോറി തലകീഴായി മറിഞ്ഞു; ഒഴിവായത് വന്‍ദുരന്തം

കൊച്ചിയിൽ ടാങ്കർ ലോറി തലകീഴായി മറിഞ്ഞു. സീപോര്‍ട്ട് – എയര്‍പോര്‍ട്ട് റോഡില്‍ വള്ളത്തോൾ ജംഗ്ഷന് സമീപം ട്വന്റിഫോൻ ന്യൂസ് ഓഫീസിന് സമീപത്താണ് ലോറി മറിഞ്ഞത്. 18 ടണ്‍ പാചക വാതകവുമായി ഇരുമ്പനത്തു നിന്ന് ബെംഗളൂരുവിലേക്ക് പോയ ബുള്ളറ്റ് ടാങ്കറാണ് തലകീഴായി മറിഞ്ഞത്. വാതക ചോര്‍ച്ച സംഭവിക്കാത്തതിനാല്‍ വലിയ ദുരന്തമാണ് സ്ഥലത്ത് ഒഴിവായത്. ഡ്രൈവര്‍ അടക്കം രണ്ട് പേര്‍ക്ക് നിസാര പരിക്കുകള്‍ ഉണ്ടെന്നത് ഒഴിച്ചാല്‍ മറ്റ് വലിയ അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച രാത്രി 9.30 നാണ് അപകടം. ഇടറോഡില്‍ നിന്ന് ഭാരം കയറ്റിവന്ന ലോറിയെ രക്ഷിക്കാന്‍ വെട്ടിച്ച ബുള്ളറ്റ് ടാങ്കര്‍ മീഡിയന്‍ തകര്‍ത്താണ് മറിഞ്ഞത്.
പോലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിക്കാതിരിക്കാൻ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഒഎൻജിസിയിൽ നിന്ന് ഉയർന്ന ഉദ്യോഗസ്ഥരും സാങ്കേതിക വിദഗ്ധരും സ്ഥലത്ത് എത്തിച്ചേർന്നിട്ടുണ്ട്. ഇത് വഴിയുള്ള ഗതാഗതം പൂർണ്ണമായും തടഞ്ഞിരിക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here