Advertisement

എന്‍സിപി സംസ്ഥാന പ്രസിഡന്റായി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു

April 28, 2018
0 minutes Read

എന്‍സിപി സംസ്ഥാന പ്രസിഡന്റായി മുന്‍ മന്ത്രി തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തു. നെടുമ്പാശേരിയില്‍ ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് തോമസ് ചാണ്ടിയെ തിരഞ്ഞെടുത്തത്. സംസ്ഥാന പ്രസിഡന്റായ ടി.പി. പീതാംബരന്‍ മാസ്റ്റര്‍ തല്‍സ്ഥാനത്ത് ഒഴിയും. ഏറെ നാള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് തോമസ് ചാണ്ടിയെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രസിഡന്റ് പദവിയെ ചൊല്ലി തോമസ് ചാണ്ടി വിഭാഗവും എ.കെ. ശശീന്ദ്രന്‍ വിഭാഗവും തമ്മില്‍ ഭിന്നത നിലനിന്നിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top