Advertisement

ബിജെപിയുമായി സഹകരിക്കില്ലെന്ന നിലപാടിലുറച്ച് ബിഡിജെഎസ്

April 29, 2018
0 minutes Read

ബിജെപിയുമായി നിസഹകരണം തുടരുമെന്ന് ബിഡിജെഎസ്. ആവശ്യങ്ങളില്‍ തീരുമാനമാകും വരെ നിസഹകരണം തുടരും. കർണ്ണാടക തെരഞ്ഞെടുപ്പിന്റെ തിരക്കുകൾ കഴിയുന്നതോടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അതുവരെ ചെങ്ങന്നൂരിൽ നിസഹകരണം തുടരുമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. പാര്‍ട്ടിയുടെ നേതൃയോഗത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി നിലപാട് വ്യക്തമാക്കിയത്.

എന്നാല്‍, ബിഡിജെഎസുമായുള്ള മുന്നണിയിലെ ഭിന്നതകള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്നാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പി.എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചത്. ചെങ്ങന്നൂരില്‍ മുന്നണിയുടെ വോട്ടുകള്‍ ചോരില്ലെന്നും ശ്രീധരന്‍ പിള്ള പ്രതികരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top