Advertisement

സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം

April 29, 2018
0 minutes Read

സിപിഐ ദേശീയ കൗണ്‍സിലിനും ദേശീയ എക്‌സിക്യൂട്ടീവിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം. കാനം രാജേന്ദ്രന്‍, കെ.ഇ. ഇസ്മായില്‍, ബിനോയ് വിശ്വം എന്നിവരാണ് സിപിഐ ദേശീയ എക്‌സിക്യൂട്ടീവിലേക്ക് കേരളത്തില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട നേതാക്കള്‍. ഇതിന് പുറമെ 125 അംഗ ദേശീയ കൗണ്‍സിലിനും പാര്‍ട്ടി കോണ്‍ഗ്രസില്‍ അംഗീകാരം നല്‍കി. ആറ് പുതുമുഖങ്ങള്‍ ഉള്‍പ്പെടെ 15 പേരാണ് കേരളത്തില്‍ നിന്ന് ദേശീയ കൗണ്‍സിലില്‍ എത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനായി പന്ന്യന്‍ രവീന്ദ്രനെയും തിരഞ്ഞെടുത്തു.

എന്‍. രാജന്‍, മന്ത്രി ഇ.ചന്ദ്രശേഖരന്‍, മഹേഷ് കക്കത്ത്, കെ.പി. രാജേന്ദ്രന്‍, എന്‍. അനിരുദ്ധന്‍, പി.വസന്തം എന്നിവരാണ് ദേശീയ കൗണ്‍സിലേക്ക് എത്തിയ പുതുമുഖങ്ങള്‍.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top