Advertisement

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

April 29, 2018
Google News 0 minutes Read
cpi

സിപിഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും.  കേന്ദ്ര സെക്രട്ടറിയേറ്റിലെ അംഗങ്ങളുടെ എണ്ണം ഒമ്പതില്‍ നിന്നും 11 ആക്കും. ആരോഗ്യ കാരണങ്ങളാല്‍ മാറാമെന്ന് ജനറല്‍ സെക്രട്ടറി സുധാകര റെഡ്ഢി പറഞ്ഞിട്ടുണ്ടെങ്കിലും പകരം ആളുടെ കാര്യത്തില്‍ സമവായം ആകാത്തതിനാല്‍ അദ്ദേഹം തുടരുമെന്നാണ് വിവരം. അതുല്‍ കുമാര്‍ അഞ്ജനോ, കെ.രാജയോ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ആകും. പന്ന്യന്‍ രവീന്ദ്രനെ കേന്ദ്ര കണ്ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനാക്കുമെന്നാണ് സുചന. പകരം ബിനോയ് വിശ്വം എത്തും.

ദേശിയ കൗണ്‍സിലില്‍ 20 ശതമാനം പുതുമുഖങ്ങള്‍ ഉണ്ടാകും. കേരള പ്രതിനിധികളിലും മാറ്റത്തിന് സാധ്യതയുണ്ട്. കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് 15 പേര്‍ എത്തിയേക്കുമെന്നും സൂചനയുണ്ട്.   സി.എന്‍. ചന്ദ്രനും, സി.എ. കുര്യനും, കെ.രാജനും ഒഴിവാകും. കെ.പി. രാജേന്ദ്രന്‍, മുല്ലക്കര രത്‌നാകരന്‍, പി.പ്രസാദ് എന്നിവര്‍ കൗണ്‍സിലില്‍ ഇടം പിടിച്ചേക്കും .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here