Advertisement

പ്രസവത്തിന് മുമ്പ് കലക്കന്‍ ഡാന്‍സ് ചെയ്ത് ഗര്‍ഭിണി

April 29, 2018
0 minutes Read
pregnant

സിസേറിയന് തൊട്ട് മുമ്പ് ഡോക്ടറുമൊത്ത് ഒരു കലക്കന്‍ ഡാന്‍സ്. സംഗീത ഗൗതം എന്ന നൃത്താധ്യാപികയാണ് തന്റെ പ്രസവത്തിന് തൊട്ട് മുമ്പായി ഡാന്‍സ് ചെയ്തത്. ഒരു ജീവനെ ഭൂമിയിലെത്തിക്കുന്ന നിമിഷത്തെ ഇങ്ങനെയല്ലാതെ പിന്നെ എങ്ങനെ വരവേല്‍ക്കണമെന്നാണ് സംഗീത ചോദിക്കുന്നത്. വാണി ഥാപ്പര്‍ എന്ന ഡോക്ടറാണ് സംഗീതയ്ക്ക് ഒപ്പം ചുവടുകള്‍ വച്ചത്. എന്റെ ഭ്രാന്തന്‍ നൃത്തത്തിന് കൂട്ട് നിന്നതിന് നന്ദിയുണ്ട്. നിങ്ങളുടെ പിന്തുണയില്ലെങ്കില്‍ ഇത് നടക്കില്ലെന്നാണ് സംഗീത ഇത് പങ്കുവച്ച് കൊണ്ട് ഫെയ്സ് ബുക്കില്‍ കുറിച്ചത്. ഡാന്‍സ് കഴിഞ്ഞ് മിനുട്ടുകള്‍ക്കകം സംഗീത ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

എട്ട് മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ സംഗീത നൃത്തം ചെയ്തതും ഈ വീഡിയോയ്ക്ക് പിന്നാലെ ഹിറ്റായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top