Advertisement

മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’

April 29, 2018
1 minute Read

മോദി സര്‍ക്കാരിന്റെ ജനദ്രോഹനയങ്ങളിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ ‘ജന്‍ ആക്രോശ് റാലി’ ഇന്ന് ഡല്‍ഹിയിലെ രാം ലീല മൈതാനത്ത്. 11 മണിയോടെയാണ് റാലി ആരംഭിച്ചിരിക്കുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് റാലി നടത്തുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി റാലി ഉദ്ഘാടനം ചെയ്യും.

ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന ലം​ഘ​ന​ങ്ങ​ളും അ​ഴി​മ​തി​യും ഉ​യ​ർ​ത്തി​ക്കാ​ട്ടി​യാ​ണ് റാ​ലി. ഏ​ക​ദേ​ശം അ​ര​ല​ക്ഷ​ത്തോ​ളം പേ​രാ​ണ് റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​സ്ഥാ​നം രാ​ഹു​ൽ ഏ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള ആ​ദ്യ മ​ഹാ​റാ​ലി​യാ​ണി​ത്.

ഭരണഘടനാ സ്ഥാപനങ്ങളെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍, തൊഴിലില്ലായ്മ, ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍, ബാങ്ക് തട്ടിപ്പുകള്‍ എന്നിവയാണ് ഈ ഭരണത്തിന്‍ കീഴില്‍ വ്യാപകമായി നടക്കുന്നതെന്ന് ആരോപിച്ചാണ് റാലി നടക്കുന്നത്.

മു​ൻ കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗ്, ഗു​ലാം ന​ബി ആ​സാ​ദ് തു​ട​ങ്ങി നി​ര​വ​ധി മു​തി​ർ​ന്ന നേ​താ​ക്ക​ൾ റാ​ലി​യി​ൽ പ​ങ്കെ​ടു​ക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top