ലിഗയുടെ മരണം; അറസ്റ്റ് ഉടനെന്ന് പോലീസ്

വിദേശ വനിത ലിഗയുടെ കൊലപാതകത്തില്‍ കസ്റ്റഡിയിലുള്ള രണ്ടുപേരിലേക്ക് അന്വേഷണം കേന്ദ്രീകരിച്ചു. അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ചില ശാസ്ത്രീയ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ളത് കൊണ്ടാണ് അറസ്റ്റ് വൈകുന്നതെന്നാണ് സൂചന. കസ്റ്റഡിയില്‍ ഉള്ള രണ്ട് പേരാണ് കൊല നടത്തിയതുമായി ബന്ധപ്പെട്ട് പോലീസിന്റെ സംശയ നിഴലില്‍ ഉള്ളത്.
വാഴമുട്ടത്തെ പൊന്തക്കാട്ടിലെത്തുന്ന മയക്കുമരുന്ന് ഉപയോഗിക്കുന്ന സംഘത്തിലുള്ളവരാണെന്നാണ് സൂചന.
രണ്ടാഴ്ച മുമ്പ് ഇവരെ പൊന്താക്കാട്ടിന് സമീപം കണ്ടവരുണ്ട്. പൊലീസ് കണ്ടെത്തുന്നതിന് മുമ്പ് ലിഗയുടെ മൃതദേഹം കണ്ടിരുന്നവെന്ന് ഇവര്‍ പറഞ്ഞതോടെയാണ് സംശയം വര്‍ദ്ധിച്ചത്. വാഴമുട്ടത്ത് മൃതേദഹം കിടന്ന സ്ഥലത്തുനിന്നും ബോട്ടില്‍ നിന്നും തലമുടിയും വിരല്‍ അടയാളങ്ങളും ഫൊറന്‍സിക് സംഘം ശേഖരിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here