‘രാഹുല്‍ മാങ്കൂട്ടത്തിലിന് സഭയില്‍ വരാന്‍ തടസമില്ല; പ്രതിഷേധം ഉണ്ടാകുമോ എന്ന കാര്യം എനിക്ക് പറയാനാകില്ല’ ; എഎന്‍ ഷംസീര്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പ്രതിയെന്ന റിപ്പോര്‍ട്ട് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍. അംഗങ്ങള്‍ക്ക് സഭയില്‍ പങ്കെടുക്കുന്നതില്‍ തടസമില്ല. രാഹുലിനെതിരെ പ്രതിഷേധം ഉണ്ടാവുമോ എന്ന കാര്യം തനിക്ക് പറയാനാവില്ലെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു.
അതേസമയം, മുകേഷിന്റെ വിഷയവും രാഹുല്‍ മാങ്കൂട്ടത്തിന്റെ വിഷയവും താരതമ്യം ചെയ്യാനാകില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. നിയമസഭയില്‍ അതുയര്‍ത്തി കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാന്‍ കഴിയില്ല. സഭയ്ക്കകത്തും പുറത്തും രാഹുല്‍ മാങ്കൂട്ടത്തിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും വി കെ സനോജ് പറഞ്ഞു.
മുകേഷിനെയും ഇതൊന്നും ഒരുപോലെ തരംഗപ്പെടുത്തേണ്ട കാര്യമേ ഇല്ല. ഏതെങ്കിലും ഒരു ബന്ധത്തില്‍ ഉണ്ടായിട്ടുള്ള പ്രശ്നമല്ല ഇത്. നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാക്കപ്പെട്ടു എന്ന് പെണ്‍കുട്ടികള്‍ തന്നെ സമൂഹത്തിനു മുന്നില്‍ പറഞ്ഞു കഴിഞ്ഞു. ഗര്‍ഭഛിദ്രം നടത്തിയിട്ടില്ലെങ്കില്‍ കൊന്നുകളയും എന്നുള്ള ഭീഷണി സന്ദേശം പുറത്തുവന്നു കഴിഞ്ഞു. കോണ്‍ഗ്രസല്ല യുഡിഎഫിനുള്ളില്‍ ഏത് പാര്‍ട്ടിയുടെ നേതാക്കന്മാര്‍ എത്ര നെടുനീളന്‍ പ്രസ്താവനകള്‍ പുറപ്പെടുവിച്ചു കഴിഞ്ഞാലും രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ പോകുന്നതും മണ്ഡലത്തില്‍ ഇറങ്ങി പൊതുപരിപാടിയില്‍ പങ്കെടുത്തതും കേരളത്തിലെ ജനങ്ങള്‍ അതിശക്തമായ പ്രതിരോധം ഉയര്‍ത്തി ചെറുക്കും – വി കെ സനോജ് പറഞ്ഞു.
അതേസമയം, ലൈംഗികാരോപണ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയാണെന്ന് സ്പീക്കറെ അറിയിക്കാന്‍ ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. അടുത്തയാഴ്ച നിയസഭാ സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നീക്കം. ഗര്‍ഭഛിദ്ര ശബ്ദരേഖയിലെ യുവതിയെ കണ്ടെത്താന്‍ മാധ്യമപ്രവര്‍ത്തകരില്‍ നിന്നും വിവരം ശേഖരിക്കാനും ക്രൈം ബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
Story Highlights : A. N. Shamseer about Rahul Mamkootathil
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here