Advertisement

ആഗോള അയ്യപ്പ സംഗമം; ‘ സാധാരണ ഭക്തര്‍ക്ക് എന്ത് ഗുണം; 2018ലെ നടപടികള്‍ ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് വേണം’ ; പന്തളം കൊട്ടാരം

3 hours ago
2 minutes Read

ആഗോള അയ്യപ്പ സംഗമത്തില്‍ വിമര്‍ശനവുമായി പന്തളം കൊട്ടാരം നിര്‍വ്വാഹക സംഘം. സാധാരണ ഭക്തര്‍ക്ക് എന്തു ഗുണമെന്ന് പന്തളം കൊട്ടാരം. യുവതി പ്രവേശന കാലത്തെ കേസുകള്‍ പിന്‍വലിക്കണം. 2018 ല്‍ ഉണ്ടായ നടപടികള്‍ ഇനിയൊരിക്കലും ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ ഭക്തര്‍ക്ക് ഉറപ്പ് നല്‍കണമെന്നും നിര്‍വ്വാഹക സംഘം സെക്രട്ടറി എം ആര്‍ എസ് വര്‍മ്മ പറഞ്ഞു.

ആഗോള സംഗമം പമ്പയില്‍ വച്ച് നടത്തുമ്പോള്‍ അതുകൊണ്ട് ഭക്തജന സമൂഹത്തിന് എന്ത് ഗുണമാണ് ഉണ്ടാവുന്നത് എന്നുള്ളത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാകണം. 2018ല്‍ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന നാമജപ ഘോഷയാത്രയില്‍ പങ്കെടുത്ത ഭക്തജനങ്ങള്‍ക്കെതിരെ എടുത്തിരിക്കുന്ന കേസുകള്‍ ഉടന്‍തന്നെ പിന്‍വലിക്കണം. പന്തളത്ത് കൊട്ടാരത്തിന് ഇക്കാര്യത്തില്‍ വേറെ രാഷ്ട്രീയമായ വേറെ മറ്റൊരു നിലപാടും ഇല്ല – അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയമില്ല, ആചാര സംരക്ഷണത്തിനായി നിലകൊളളുമെന്നുംഎം ആര്‍ എസ് വര്‍മ്മ വ്യക്തമാക്കി.

Read Also:

അതേസമയം, ശബരിമല യുവതി പ്രവേശനത്തെ അനുകൂലിച്ച മുന്‍ നിലപാടില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍മാറുമെന്നാണ് സൂചന. സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തിരുത്തുന്നത് നിയമ വിദഗ്ദരുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു. ആഗോള അയ്യപ്പ സംഗമത്തിനായി വെര്‍ച്ച്വല്‍ ക്യു രജിസ്‌ട്രേഷന്‍ നാളെ ആരംഭിക്കും എന്നും, 500 വിദേശ പ്രതിനിധികള്‍ അടക്കം 3000 പേരെ പങ്കെടുപ്പിക്കും എന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Story Highlights : Pandalam Palace management team criticizes global Ayyappa gathering

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top