Advertisement

അഭിമുഖങ്ങളില്‍ സണ്ണി ലിയോണിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നു

April 29, 2018
1 minute Read
shakeela

മുന്‍കാല പോണ്‍ താരമായിരുന്ന സണ്ണി ലിയോണ്‍ ആഘോഷിക്കപ്പെടുകയും, തങ്ങളെ പോലുള്ള നടിമാര്‍ പരിഹസിക്കപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഷക്കീല. എനിക്ക് ബിക്കിനി ചേരില്ല, തങ്ങളെ പോലുള്ള നടിമാര്‍ വിദേശത്ത് ജനിച്ച് വളര്‍ന്നതുമല്ല. ഇത് ഗൗരവകരമായ കാര്യമാണ്.

ഇപ്പോള്‍ പലരും സിനിമ ഓടിക്കാനും, ഉദ്ഘാടനത്തിനും സണ്ണി ലിയോണിനെ കൊണ്ട് വരുന്നു. ഇത് ഒരു നല്ല മാറ്റമാണ്. ഞങ്ങളെ സമൂഹത്തിന്റെ ഭാഗമായി കാണുകയാണ്. പണ്ട് എന്റെ സിനിമ കണ്ടാല്‍ കുട്ടികള്‍ വഴിതെറ്റുമെന്ന് പറഞ്ഞ് പലരും രംഗത്ത് വന്നിട്ടുണ്ട്. അവരോട് ഞാന്‍ പറഞ്ഞത് കുട്ടികളുടെ അച്ഛന്മാര്‍ സിനിമ കാണാതിരിക്കട്ടെ എന്നാണ്. രജനികാന്ത് സാര്‍ സിഗരറ്റ് വലിക്കുന്ന രംഗം ഒരുപാട് സിനിമകളിലുണ്ട്. അതുകണ്ട് സിഗരറ്റ് വലിച്ച് കുട്ടികള്‍ ചീത്തയാകുമെന്ന് ആരും പറഞ്ഞിട്ടില്ല. മാത്രമല്ല പുകവലിക്കരുത് എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അത് കേട്ട് ആരും ഇത് വരെ പുകവലി നിറുത്തിയതായും അറിവില്ലെന്നും ഷക്കീല വ്യക്തമാക്കി.

shakeela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top