‘മൂന്നടിച്ച്’ മെസി മാജിക്; ലാലിഗ കിരീടം ബാഴ്‌സലോണയ്ക്ക്

മെസി കരുത്തില്‍ ലാലിഗ കിരീടം ബാഴ്‌സ സ്വന്തമാക്കി. ഡിപ്പോര്‍ട്ടിവോയെ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് കിരീടം ചൂടിയത്. സൂപ്പര്‍ താരം മെസി ബാഴ്‌സയ്ക്ക് വേണ്ടി ഹാട്രിക് ഗോള്‍ നേടി താരമായി. ബാഴ്‌സയുടെ 25-ാം ലാലിഗ കിരീടമാണ് ഇത്. നാല് മത്സരങ്ങള്‍ ബാക്കി നില്‍ക്കെയാണ് ബാഴ്‌സ കിരീടം ഉറപ്പിച്ചത്. മെസി, കൂട്ടീഞ്ഞോ എന്നിവര്‍ ഓരോ വീതം ഗോളുകള്‍ നേടി ആദ്യം ടീമിനെ മുന്നിലെത്തിച്ചു. എന്നാല്‍, ബാഴ്‌സയെ ഞെട്ടിച്ച് 40-ാം മിനിറ്റിലും 64-ാം മിനിറ്റിലും ഡിപ്പോര്‍ട്ടീവ തിരിച്ചടിച്ചു. എന്നാല്‍ പിന്നീട് വീണ്ടും മെസി തകര്‍ത്തടിച്ചു. രണ്ട് ഗോളുകള്‍ കൂടി തന്റെ പേരില്‍ കുറിച്ച് മെസി ബാഴ്‌സയെ 4-2 ന് വിജയത്തിലെത്തിച്ചു.
ലാലിഗയിലെ 25-ാം കിരീടം സ്വന്തമാക്കിയ ബാഴ്സലോണയുടെ കഴിഞ്ഞ 10 സീസലണുകളിലെ ഏഴാം കിരീടധാരണമാണിത്. റയൽമാഡ്രിഡ് ആണ് ലാലിഗ കിരീട നേട്ടത്തിൽ മുന്നിൽ. 33 തവണയാണ് റയൽ ലാലിഗയുടെ രാജക്കന്മാരായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here