ശ്രീജിത്തിന്റെ കസ്റ്റഡി മരണം; സിപിഎം വിശദീകരണ യോഗം ഇന്ന്

ശ്രീജിത്തിന്‍റെ കസ്റ്റഡി കൊലപാതകത്തിൽ പ്രതിരോധത്തിലായ സിപിഎം ഇന്ന് വിശദീകരണ യോഗം നടത്തും.വരാപ്പുഴയിൽ നടക്കുന്ന വിശദീകരണ യോഗത്തില്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പങ്കെടുക്കും. വൈകിട്ട് ആറ് മണിയ്ക്ക് വാരാപ്പുഴ ടൗണിലാണ് യോഗം ചേരുന്നത്. സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ്, എസ് ശർമ എംഎൽഎ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കും. സിപിഎം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് യോഗം ചേരുന്നത്. കോടിയേരി ശ്രീജിത്തിന്റെ വീട്ടില്‍ എത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. കഴിഞ്ഞ ദിവസം എറണാകുളത്ത് എത്തിയ മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാന്‍ എത്താത്തതില്‍ വലിയ എതിര്‍പ്പ് ഉടലെടുത്തിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here