ശ്രീജിത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും; കോടിയേരി

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിന്റെ വീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സന്ദര്‍ശിച്ചു. വരാപ്പുഴയില്‍ നടക്കുന്ന സിപിഎം രാഷ്ട്രീയ വിശദീകരണയോഗത്തില്‍ പങ്കെടുക്കാനാണ് കോടിയേരി എത്തിയത്. യോഗത്തിന് മുന്‍പ് ശ്രീജിത്തിന്റെ കുടുംബം സന്ദര്‍ശിച്ച കോടിയേരി കുടുംബാഗങ്ങളുമായി സംസാരിച്ചു.
ശ്രീജിത്തിന്റെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കുമെന്ന് കോടിയേരി ഉറപ്പ് നല്കി. ശ്രീജിത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കുന്നതിനെ കുറിച്ച് സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കാത്തതില്‍ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും, പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാതിരിക്കാനാണ് ആദ്യ ദിവസങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട് സന്ദര്‍ശിക്കാതിരുന്നതെന്നും കോടിയേരി വിശദീകരിച്ചു.
സര്‍ക്കാര്‍ ശ്രീജിത്തിന്റെ കുടുംബത്തിനൊപ്പമാണ്. കുടുംബത്തിന് ആവശ്യമായ എല്ലാം സര്‍ക്കാര്‍ നല്‍കും. അതില്‍ ആരും രാഷ്ട്രീയം കലര്‍ത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിന് ഉത്തരവാദികളായ എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സര്‍ക്കാര്‍ ഇരകള്‍ക്കൊപ്പമാണ്. പ്രതികള്‍ എത്ര വലിയ ഉദ്യോഗസ്ഥരാണെങ്കിലും മുഖം നോക്കാതെ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here