Advertisement

അമിതവേഗം ചോദ്യം ചെയ്തതിന് പ്രതികാരം; സ്കൂട്ടറിനെ പിന്തുടർന്ന് സ്വകാര്യ ബസ് എത്തിയത് 1 കിലോ മീറ്റർ ദൂരം, പിന്നാലെ ഭീഷണിപ്പെടുത്തൽ

4 hours ago
2 minutes Read
malappuram

മലപ്പുറത്ത് സ്വകാര്യ ബസിന്റെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ചോദ്യം ചെയ്തതിന് ബസ് ഇടിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി. സ്കൂട്ടർ യാത്രക്കാരായ നിലമ്പൂർ സ്വദേശി അഭിഷേകിനും സഹോദരിക്കുമാണ് ദുരനുഭവം ഉണ്ടായത്. ‘പിസിഎം’ എന്ന ബസ്സിനെതിരെയാണ് കുടുംബം പരാതി നൽകിയത്. നിലമ്പൂർ ചന്തക്കുന്നിലാണ് കഴിഞ്ഞ ദിവസം സംഭവം ഉണ്ടായത്.

ചന്തക്കുന്ന് മുതൽ ഒരു കിലോമീറ്റർ ദൂരമാണ് ബസ് ബൈക്കിനെ പിന്തുടർന്ന് എത്തിയത്. സ്കൂട്ടറിന് തൊട്ടു പിറകെ ബസ് ഇടിക്കാൻ വരികയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് ചൂണ്ടിക്കാട്ടിയാണ് അഭിഷേക് പരാതി നൽകിയത്. പിന്നീട് ബസ് ജീവനക്കാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി താക്കീത് നൽകി പറഞ്ഞയക്കുകയായിരുന്നു.

Story Highlights : Private bus takes revenge for questioning about speeding in Malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top