Advertisement

മലപ്പുറത്ത് സ്‌കൂളില്‍ RSS ഗണഗീതം പാടി കുട്ടികള്‍; സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ പ്രതിഷേധം

5 hours ago
2 minutes Read
DYFI protest in malappuram school RSS ganageetham

മലപ്പുറത്ത് സ്‌കൂളില്‍ കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം പാടിയതില്‍ പ്രതിഷേധം രൂക്ഷം. തിരൂര്‍ ആലത്തിയൂര്‍ കെഎച്ച്എംഎച്ച് സ്‌കൂളിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച് നടത്തി. അബദ്ധം പറ്റിയതാണെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. (DYFI protest in malappuram school RSS ganageetham)

ഡിവൈഎഫ്‌ഐ തവനൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച് നടന്നത്. സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഒരു എയ്ഡഡ് സ്‌കൂളില്‍ ആര്‍എസ്എസ് ഗണഗീതം പാടാന്‍ അവസരമുണ്ടായത് എങ്ങനെയെന്നാണ് ഡിവൈഎഫ്‌ഐ ഉന്നയിക്കുന്ന ചോദ്യം. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി വേണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു.

Read Also: കേരള യൂണിവേഴ്‌സിറ്റി രജിസ്റ്റാര്‍ ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്ന് മിനി കാപ്പനെ മാറ്റി

സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് സ്‌കൂളില്‍ നടന്ന പരിപാടിയിലാണ് കുട്ടികള്‍ ആര്‍എസ്എസ് ഗണഗീതം ആലപിച്ചത്. സംഭവത്തിന്റെ വിഡിയോ പുറത്തുവന്നതോടെ ഇത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുകയായിരുന്നു. കുട്ടികള്‍ തന്നെ തയ്യാറാക്കിയ പരിപാടികള്‍ നടത്തുകയായിരുന്നുവെന്നും അവര്‍ ആലപിച്ചത് ഗണഗീതമാണെന്ന് അപ്പോള്‍ ശ്രദ്ധയില്‍പെട്ടിരുന്നില്ലെന്നുമാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Story Highlights : DYFI protest in malappuram school RSS ganageetham

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top