Advertisement

‘BJPക്ക് വേണ്ടി തീരുമാനമെടുക്കുന്നത് RSS എന്നത് തെറ്റായ പ്രചരണം’: മോഹൻ ഭാഗവത്

8 hours ago
2 minutes Read
Bharat got true independence on Ram temple consecration says Mohan Bhagwat

BJPക്ക് വേണ്ടി തീരുമാനമെടുക്കുന്നത് RSS എന്നത് തെറ്റായ പ്രചരണമെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. ബിജെപി അധ്യക്ഷനെ തീരുമാനിക്കുന്നത് ആർഎസ്എസ് അല്ല. ആര്‍.എസ്.എസിന് കീഴില്‍ സംഘടനകള്‍ ഇല്ല. എല്ലാ സംഘ സംഘടനകളും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നു. സംസ്ഥാന -കേന്ദ്ര സർക്കാരുമായി ആർഎസ്എസിന് നല്ല ബന്ധം.

BJPക്ക് വേണ്ടി തീരുമാനമെടുക്കുന്നത് ആർഎസ്എസ് ആണെന്നത് തെറ്റാണ്. ഒരിടത്തും ഒരു തർക്കം ആർ എസ്എസിന് ഇല്ല. ഉപദേശങ്ങള്‍ നല്‍കുക മാത്രമാണ് ആര്‍.എസ്.എസ്. ചെയ്യുന്നത്. ബിജെപിയുടെ വിഷയങ്ങളിൽ ആർഎസ്എസ് ഇടപെടാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. തങ്ങളാണ് തീരുമാനം എടുക്കുന്നതെങ്കിൽ ബിജെപി അധ്യക്ഷനെ തീരുമാനിക്കാൻ ഇത്ര വൈകുമോ എന്നും മോഹൻ ഭാഗവത് ചോദിച്ചു.

അധിനിവേശ ശക്തികള്‍ കൊണ്ടുവന്നതാണ് ഇപ്പോഴത്തെ വിദ്യാഭ്യാസ സംവിധാനം. അധികാരം കയ്യടക്കാനുള്ള ആയുധമായി വിദേശികള്‍ വിദ്യാഭ്യാസത്തെ കണ്ടു. രാജ്യത്തിന്‍റെ പാരമ്പര്യവും നേട്ടങ്ങളും വിദ്യാര്‍ഥികളെ പഠിപ്പിക്കണം. ഇംഗ്ലീഷ് ഒരു ഭാഷയാണ്, അത് പഠിക്കുന്നതില്‍ തെറ്റില്ല. രാജ്യത്തിന്‍റെ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പഠനസംവിധാനം വേണം. സംഗീതവും നൃത്തവും സ്കൂളുകളില്‍ പഠിപ്പിക്കണം. എന്നാല്‍ അത് നിര്‍ബന്ധമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

ഫിന്‍ലന്‍ഡില്‍ ഗുരുകുല വിദ്യാഭ്യാസ സമ്പ്രദായമാണ്. ഭാരതത്തെ അറിയണമെങ്കില്‍ സംസ്കൃതം അറിയണം. വിദ്യാർത്ഥികൾ ചരിത്രം എന്താണ് എന്ന് പഠിച്ചിരിക്കണം. ഭരണഘടന ഭേദഗതി ബില്ലിനെ ആര്‍.എസ്.എസ് പിന്തുണച്ചു. സുതാര്യത ഉറപ്പാക്കാനാണ് ഭരണഘടന ഭേദഗതി ബില്‍. തൊഴില്‍ ദാദാക്കളാവാനാണ് ശ്രമിക്കേണ്ടത്. തൊഴിലാളികള്‍ ആവാനല്ലെന്നും അദ്ദേഹം വിമർശിച്ചു. ജനസംഖ്യാ വ്യതിയാനത്തിന്റെ കാരണങ്ങളിലൊന്ന് മതപരിവർത്തനം.വിദേശത്തുനിന്നുള്ള അനധികൃത കടന്നുകയറ്റം തടയണം.

അനധികൃതമായി കടന്നു കയറുന്നവരെ തിരിച്ചറിയണം. രാജ്യത്തെ തൊഴിലവസരങ്ങൾ തങ്ങളുടെ ജനങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ജനസംഖ്യ സന്തുലനത്തിന് മൂന്നുകുട്ടികള്‍ വേണം.അനധികൃത കുടിയേറ്റം അവസാനിപ്പിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്.തങ്ങളുടെ രാജ്യത്തുള്ള മുസ്ലിം വിഭാഗത്തിനും തൊഴിൽ ആവശ്യമാണ്. ഇന്ത്യ വിഭജനത്തെ ആര്‍.എസ്.എസ്.എതിര്‍ത്തിരുന്നു.

അഖണ്ഡ ഭാരതം എന്നതാണ് ആര്‍.എസ്.എസ്. സങ്കല്‍പം. ഇന്ത്യക്കാരുടെ സ്വത്വം ഹിന്ദു എന്നതാണ്. വിവിധ വിഭാഗങ്ങളുടെ ഫെഡറേഷന്‍ അല്ല ഇന്ത്യ. എന്നാല്‍ മുസ്‌ലിംകള്‍ ഇവിടെ നിലനില്‍ക്കും. അതാണ് ഹൈന്ദവ ചിന്താഗതിയെന്നും അദ്ദേഹം പറഞ്ഞു. അധിനിവേശം നടത്തിയവരുടെ പേര് റോഡുകള്‍ക്ക് നല്‍കരുത്. ദേശസ്നേഹികളുടെ പേരാണ് നല്‍കേണ്ടത്.

ജാതിയുടെ പേരിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കേണ്ടതുണ്ട്. മുസ്ലീങ്ങളുടെ പേരുകൾ ഇടരുതെന്ന് എന്നല്ല പറയുന്നത്. ഇത് മതത്തെ കുറിച്ചുള്ള വിഷയം അല്ല. ഭരണഘടനാപരമായ സംവരണ നയങ്ങളെ ആർ‌എസ്‌എസ് പൂർണമായും പിന്തുണയ്ക്കുന്നു. ജാതിവ്യവസ്ഥയ്ക്ക് ഇന്നത്തെ കാലത്ത് പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights : rss not deciding bjp decissions mohan bhagwat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top